അമേരിക്കയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് നിര്യാതനായി

thomas k thomas

അമേരിക്കയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് (50) നിര്യാതനായി. തൃശൂർ മുക്കാട്ട്കര പരേതരായ ആളൂർ കൊക്കൻ വീട്ടിൽ കെഡി തോമസിന്റെയും, ട്രീസ തോമസിന്റെയും മകനാണ് തോമസ്. വാഷിംഗ്‌ടണിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആണ്.

Also Read; അമിത ജോലിഭാരം ജീവനെടുത്തു; ജോലി സമ്മർദം മൂലം ഹൃദയാഘാതമുണ്ടായി മരിച്ചത് 26 വയസുകാരി

ഇരിഞ്ഞാലക്കുട നെടുമ്പറമ്പിൽ എൻഎം വർഗീസ്സിന്റെയും ത്രേസിയാമ്മയുടെയും മകൾ ജിനി തോമസ് ആണ് ഭാര്യ. സ്റ്റീവ് തോമസ്, ജെന്നിഫർ തോമസ് എന്നിവർ മക്കളാണ്. കുടുംബ സമേതം വാഷിങ്ടണിൽ ആയിരുന്നു താമസം. വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

Also Read; പുൽപ്പള്ളിയുടെ പ്രായമുള്ള കർഷക ദമ്പതികൾ ഇനി ഓർമ്മ; മാത്യുവിനുപിന്നാലെ ഭാര്യ മേരിയും വിടപറഞ്ഞു

ഷീബ ബ്രിട്ടാസ് ( റെയിൽവേ ), ശോഭ ബേസിൽ (കേന്ദ്ര ഗതാഗത മന്ത്രാലയം ) എന്നിവർ സഹോദരിമാരാണ്. രാജ്യസഭ അംഗം ജോൺ ബ്രിട്ടാസ് ആണ് ഷീബ ബ്രിട്ടസിന്റെ ഭർത്താവ്. ബേസിൽ ആണ് ഇളയ സഹോദരി ശോഭയുടെ ഭർത്താവ്.

News summary; Thomas K Thomas, an Indian Embassy official in America and a Malayali, has passed away

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News