റഷ്യയിൽ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളികൾക്ക് തിരികെ നാട്ടിലെത്താൻ വഴിയൊരുങ്ങി

റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയവർക്ക് നാട്ടിലേക്ക് തിരികെയെത്താൻ വഴിയൊരുങ്ങി. യുദ്ധത്തിൽ പരിക്കേറ്റ മലയാളികളെ എംബസിയിൽ എത്തിച്ചു. പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെയാണ് മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചത്. പാസ്പോർട്ട് നഷ്ടപ്പെട്ട ഇവർക്ക് താത്കാലിക യാത്രാരേഖകൾ നൽകും. ഇക്കാര്യം എംബസി അധികൃതർ ഇരുവരുടെയും കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളാണ് പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവർ. ഇവരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.

Also Read; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 35 വർഷം തടവ് ശിക്ഷ വിധിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News