ഇസ്രയേൽ ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം; കപ്പലിലെ ഇന്ത്യക്കാരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യൻ എംബസി

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കായുമായുള്ള കൂടിക്കാഴ്ച ഉടൻ സാധ്യമാകുമെന്ന് ഇന്ത്യൻ എംബസി. കൂടിക്കാഴ്ചക്കായി ഇറാൻ സമയം അനുവദിച്ചതയാണ് അധികൃതർ അറിയിച്ചത്. എംബസി അധികൃതർക്ക് ഇന്ന് കൂടിക്കാഴ്ച നടത്താനായെക്കുമെന്നാണ് വിവരം. ഇതിനായി ഇറാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും എംബസി അധികൃതർ അറിയിച്ചു.

Also Read: കെ ജി ജയന്റെ വിയോഗം; അനുശോചനം രേഖപ്പെടുത്തി മന്ത്രി വി എൻ വാസവൻ

കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പലിലുള്ള 4 മലയാളികൾ അടക്കമുള്ള ജീവനക്കാരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറയുന്നു. കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. താൻ സുരക്ഷിതയാണെന്നും മറ്റ് പ്രേശ്നങ്ങൾ ഒന്നുമില്ലെന്നും ആന്റസ കുടുംബത്തെ അറിയിച്ചതായാണ് വിവരം.

Also Read: തൃശൂർ പൂരം നടത്തിപ്പിന് തടസമില്ല; ആവശ്യമായ നടപടികൾ സ്വീകരിച്ച് വനം വകുപ്പ്

ശനിയാഴ്ചയാണ് ദുബായിൽ ഇന്നും മുംബൈയിലേക്ക് വരികയായിരുന്ന എം എസ് എസി ഏരിസ് എന്ന ചരക്കുകപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സേനയായ റെവോലുഷനറി ഗാർഡ് പിടിച്ചെടുത്തത്. ജീവനക്കാരുടെ മോചനം ഉടൻ സാധ്യമാകുമെന്ന വിവരമാണ് വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News