അടിച്ചു മോനേ അടിച്ചു ; എമിറേറ്റ്‌സ് ഡ്രോയുടെ ഫാസ്റ്റ്5 നറുക്കെടുപ്പില്‍ മനോജിനെ തേടിയെത്തിയത് 17 ലക്ഷം

ഭാഗ്യപരീക്ഷണങ്ങളിലൊന്നാണ് ലോട്ടറി നറുക്കെടുപ്പുകള്‍. ചിലര്‍ തെരഞ്ഞെടുക്കുന്ന നമ്പറുകള്‍ അവരുടെ ലക്കി നമ്പറുകളോ ജീവിതത്തിലെ നല്ല കാര്യങ്ങളുമായി ബന്ധപ്പെട്ട നമ്പറുകളോ ആവാം. എന്നാല്‍ അങ്ങനെയൊന്നുമല്ലാതെ തെരഞ്ഞെടുത്ത നമ്പറുകള്‍ ‘ലക്കി’ ആവുന്നവരുമുണ്ട്.
അങ്ങനെയൊരു മാജിക് ആണ് മനോജ് ഭാവ്‌സറിന്റെ ജീവിതത്തില്‍ സംഭവിച്ചത്. ഇന്ത്യക്കാരനായ പ്രവാസിയാണ് ഇദ്ദേഹം.

Also read:പലസ്തീന്‍ ഐക്യദാര്‍ഢ്യം: രാജ്യത്ത് വലിയ സ്വാധീനമുണ്ടെന്ന് പറയുന്ന പാര്‍ട്ടിയെ കാണാനില്ലെന്ന് മുഖ്യമന്ത്രി

എമിറേറ്റ്‌സ് ഡ്രോയുടെ ഏറ്റവും പുതിയ ഫാസ്റ്റ്5 നറുക്കെടുപ്പിലാണ് മനോജിനെ തേടി ഭാഗ്യമെത്തിയത്.42കാരനായ മനോജ് 16 വര്‍ഷമായി അബുദാബിയില്‍ ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയാണ്.നിരവധി സാമ്പത്തിക പ്രതിസന്ധികളിലൂടെ മനോജ് കടന്നു പോയിട്ടുണ്ട്. 2023 ലാണ് സുഹൃത്തുക്കള്‍ വഴി എമിറേറ്റ്‌സ് ഡ്രോയെ കുറിച്ച് അറിയുന്നത്. അതിനുശേഷം നറുക്കെടുപ്പില്‍ എല്ലാ ആഴ്ചകളിലും പങ്കെടുത്ത് തുടങ്ങി. നമ്പറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ എല്ലാ സമയത്തും കണ്ണുകളടക്കുന്നത് മനോജിന്റെ ഒരു രീതിയാണ്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. കണ്ണടച്ച് തെരഞ്ഞെടുത്ത നമ്പറുകള്‍ മനോജിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. 75,000 ദിര്‍ഹമാണ് ഫാസ്റ്റ്5 നറുക്കെടുപ്പില്‍ അദ്ദേഹം സ്വന്തമാക്കിയത്, അതായത് 17 ലക്ഷം ഇന്ത്യന്‍ രൂപ.

Also read:ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണവേട്ട; ഒരാൾ അറസ്റ്റിൽ

അഭിനന്ദനം അറിയിച്ച് ഇ മെയില്‍ വന്നപ്പോള്‍ തന്നെ അമ്മയെ വിളിച്ചെന്നും എന്നാല്‍ സമ്മാനവിവരം അറിയിക്കാതെ നറുക്കെടുപ്പിന്റെ ലൈവ് സ്ട്രീമിങ് കാണാന്‍ അമ്മയോട് പറഞ്ഞതെന്നും സ്‌ക്രീനില്‍ വിജയിയായി എന്റെ പേര് കണ്ടതോടെ അമ്മയ്ക്ക് വളരെയേറെ സന്തോഷമായെന്നും മനോജ് പറഞ്ഞു.സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സമ്മാനത്തുക ഉപയോഗിക്കാനാണ് മനോജിന്റെ പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News