പൗരത്വ നിയമ ഭേദഗതി; ഇന്ത്യൻ എക്സ്പ്രസ് വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നത് കോൺഗ്രസിൻ്റെ ഇരട്ടത്താപ്പ്: അഹമ്മദ് ദേവർകോവിൽ

AHAMMAD DEVARKOVIL

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഇന്ത്യൻ എക്സ്പ്രസ് വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നത് കോൺഗ്രസിൻ്റെ ഇരട്ടത്താപ്പെന്ന് ഐ എൻ എൽ. പ്രകടനപത്രികയുടെ കരടിൽ ഉണ്ടായിരുന്ന സിഎഎ ക്കെതിരായ പരാമർശം, മാനിഫെസ്റ്റോയിൽ നിന്നൊഴിവാക്കിയത് പ്രതിഷേധാർഹമെന്നും ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

Also Read: സിപിഐഎം ഇലക്ടറൽ ബോണ്ട് വാങ്ങിയതിന്റെ തെളിവ് നൽകിയാൽ വി ഡി സതീശൻ പറയുന്നതെന്തും ചെയ്യും: എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ് പ്രകടനപത്രികയുടെ കരടിൽ സിഎഎ ക്കെതിരായ പരാമർശം ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം പ്രകടനപത്രികയിൽ നിന്ന് അത് ഒഴിവാക്കുകയായിരുന്നുവെന്ന ഇന്ത്യൻ എക്സ്പ്രസിൻ്റെ വെളിപ്പെടുത്തൽ, വലിയ ചർച്ചയാകുന്നു. രാഹുൽഗാന്ധിയടക്കമുള്ള കോൺഗ്രസ് ദേശീയ നേതൃത്വം സി എ എ വിഷയത്തിൽ മൗനം പാലിക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ പുറത്ത് വന്നത്. കോൺഗ്രസിൻ്റെ ഇരട്ടത്താപ്പാണ് പുറത്തായതെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു.

Also Read: പകുതിയോളം കോൺഗ്രസ് ബിജെപി ആയി മാറി; ദില്ലിയിൽ ഈ പാർട്ടി അറിയപ്പെടുന്നത് പുതിയ ബിജെപി എന്ന്: സീതാറാം യെച്ചൂരി

പൗരത്വ ഭേദഗതി വിഷയത്തിൽ ബി ജെ പി യിൽ നിന്ന് ഭിന്നമായ ഒരു നിലപാട് എടുക്കുകയാണെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷ സമൂഹത്തിൻ്റെ വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയിൽ കോൺഗ്രസ് ആ ഭാഗം തന്നെ വിട്ടുകളയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ സംഘപരിവാറിൻ്റെ അതേ രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിനെതിരെ വോട്ട് ചെയ്യേണ്ടത് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരുടേയും കടമയാണെന്ന് ഐ എൻ എൽ വ്യക്തമാക്കുന്നു ഇത്തരം കപട നീക്കങ്ങളാണ് കോൺഗ്രസിൽ നിന്നും ന്യൂനപക്ഷങ്ങളെ അകറ്റി നിർത്തിയത് എന്നും ഐ എൻ എൽ നേതൃത്വം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News