വില 1,639 കോടി; ലോകത്തെ ഏറ്റവും വില കൂടിയ വീടുകളിലൊന്ന് സ്വന്തമാക്കി  ഇന്ത്യന്‍ വ്യവസായി

ലോകത്തിലെ ഏറ്റവും വില കൂടിയ വീടുകളിലൊന്ന് സ്വന്തമാക്കി ഇന്ത്യന്‍ വ്യവസായി. പങ്കജ് ഓസ്വാള്‍ എന്നയാളാണ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള ഈ വീട് സ്വന്തമാക്കിയത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ജിന്‍ജിന്‍സിലുള്ള ഈ ആഡംബര വീട് ആല്‍പ്സ് പര്‍വതനിരകള്‍ക്ക് അഭിമുഖമായിട്ടാണ് സ്ഥിതിചെയ്യുന്നത്.  200 മില്യണ്‍ ഡോളറിനാണ് (ഏകദേശം 1,639 കോടി രൂപ) പങ്കജ് ഓസ്വാളും ഭാര്യയും വീട് സ്വന്തമാക്കിയത്. വില്ലയ്ക്ക് ‘വാറി’ എന്നാണ് ഇവർ പേര് നൽകിയിരിക്കുന്നത്. മക്കളായ വസുന്ധരയുടെയും റിഥിയുടെയും പേരില്‍ നിന്നാണ് പങ്കജും ഭാര്യ രാധികയും പേര് കണ്ടെത്തിയത്.

Also Read:ആടിന് വില ഒരു കോടി;തരില്ലെന്ന് രാജു;കാരണം ഇതാണ്

30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് 1902ലാണ് പണികഴിപ്പിച്ചത്.  ക്രിസ്റ്റീന ഒനാസിസിന്റെ ഉടമസ്ഥതയിലായിരുന്നു ഈ വീട്. വില്ല വാങ്ങിയതിന് ശേഷം ഓസ്വാള്‍ കുടുംബം  വീണ്ടും വില്ല  പരിഷ്കരിച്ചു.

Also Read:എ ഐ ക്യാമറയെ പറ്റിക്കാൻ നോക്കി;ഒടുവിൽ സംഭവിച്ചത്…

ഓസ്വാള്‍ ഗ്രൂപ്പ് ഗ്ലോബൽ എന്ന സ്ഥാപനം നടത്തുകയാണ് പങ്കജ് ഓസ്വാള്‍.2013 ലാണ് ഓസ്ട്രേലിയയിൽ നിന്ന് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പങ്കജും കുടുംബവും എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News