ന്യൂജഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിലാണ് സംഭവം. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.

Also read:പ്രായവും ആരോഗ്യവും പരിഗണിക്കാതെ പ്രക്ഷോഭങ്ങളെ മുമ്പിൽ നിന്ന് നയിച്ചു; ആനത്തലവട്ടം ആനന്ദന് അനുശോചനമറിയിച്ച് മന്ത്രി പി രാജീവ്

ബുധനാഴ്ച്ച വൈകീട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്ഥലത്ത് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. മരണം സംഭവിച്ചത് എപ്പോഴാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.

Also read:കേരളീയത്തിന് ആശംസയുമായി നടൻ മോഹൻലാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News