അമേരിക്കയിൽ കുട്ടികൾ ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് സംശയം

അമേരിക്കയിലെ ന്യൂജേഴ്സിയിൽ കുട്ടികൾ ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലെയിൻസ്‌ബോറോയിൽ വീടിനുള്ളിലാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമേരിക്കൻ സമയം ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് ശേഷമാണ് സംഭവം. തേജ് പ്രതാപ് സിങ് (43), ഭാര്യ സൊണാൽ പരിഹർ (42), പത്തു വയസ്സുള്ള മകൻ, ആറു വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്.

also read : മക്കളെ തൊട്ടാല്‍ വിവരം അറിയും; വൈറലായി പൂച്ചയുടെയും പെരുമ്പാമ്പിന്റെയും വീഡിയോ

ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയാതാണോ എന്ന് പോലീസ് സംശയിക്കുന്നു. ഇവരുടെ ബന്ധു വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഇവരുടെ വീട്ടിലേക്ക് എത്തിയ ബന്ധുവാണ് പൊലീസിനെ വിവരമറിയിച്ചതെന്നാണ് റിപ്പോർട്ട്.

also read : തീ തുപ്പുന്ന അഗ്നിപർവതത്തിലേക്ക് ഒരു സാഹസിക യാത്ര; വൈറലായി വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News