മദ്യശാലയില്‍ എത്തിച്ച് പീഡനം, ലഹരി നല്‍കി പെണ്‍കുട്ടികളെ വലയിലാക്കും; അച്ഛനും മകനും അറസ്റ്റില്‍

പെണ്‍കുട്ടികള്‍ക്ക് നേരെ നിരന്തരം ലൈംഗികാതിക്രമങ്ങള്‍ നത്തിയ ഇന്ത്യക്കാരായ അച്ഛനും മകനും അറസ്റ്റിൽ. ഗുരുപ്രതാപ് സിങ് വാലിയ (56), സുമ്രിത് വാലിയ (24) എന്നിവരാണ് അറസ്റ്റിലായത്. കാനഡയിൽ വെച്ചാണ് ഇരുവരും അറസ്റ്റിലായത്.

also read; യുവതിക്ക് പൊതുമധ്യത്തില്‍ താങ്ങായ ആതിരയ്ക്ക് തണലൊരുക്കാന്‍ നാടൊന്നിക്കുന്നു

പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായ കേസിലെ അന്വേഷണമാണ് സ്ഥിരം കുറ്റവാളികളായ ഇവരെ കുടുക്കിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള മദ്യഷോപ്പില്‍ എത്തിച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. കഞ്ചാവും കൊക്കൈനും മറ്റു ലഹരി ഉത്പ്പന്നങ്ങളും നല്‍കിയാണ് ഇരുവരും പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് 975 ഗ്രാം കൊക്കൈന്‍ പൊലീസ് പിടിച്ചെടുത്തു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ശേഖരിച്ചിരുന്ന കമ്പ്യൂട്ടറും കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News