ഓസ്‌കര്‍ ജൂറി അംഗമാകാന്‍ ഇന്ത്യന്‍ സിനിമയിലെ പ്രതിഭകള്‍ക്ക് ക്ഷണം. കരണ്‍ ജോഹര്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ, മണിരത്‌നം, എംഎം കീരവാണി എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ അക്കാദമി അംഗങ്ങളാകാനാണ് ഇവരെ ക്ഷണിച്ചത്.
ഈ വര്‍ഷം ഓസ്‌കര്‍ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്ന 398 അംഗങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ടെയ്ലര്‍ സ്വിഫ്റ്റ്, കെ ഹുയ് ക്വാന്‍ തുടങ്ങിയ ലോകസിനിമയിലെ പ്രധാന താരങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാട്ടു നാട്ടു എന്ന ഗാനത്തിന്റെ ഗാനരചയിതാവ് ചന്ദ്രബോസ്, ചലച്ചിത്ര സംവിധായകന്‍ ഷൗനക് സെന്‍, ഛായാഗ്രാഹകന്‍ കെ.കെ സെന്തില്‍ കുമാര്‍, നിര്‍മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, സംവിധായകന്‍ ചൈതന്യ തംഹാനെ എന്നിവര്‍ക്കും ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം തമിഴ് നടന്‍ സൂര്യ കമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നു. ഓസ്‌കര്‍ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടന്‍ കൂടിയാണ് സൂര്യ. സൂരറൈ പൊട്രു, ജയ് ഭീം എന്നീ സൂര്യ ചിത്രങ്ങള്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here