ലോകത്തിലെ ഏറ്റവും മികച്ച ഡെസേർട്ടുകൾ ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിലാണ് ഇന്ത്യ സ്ഥാനം നേടിയിരിക്കുന്നത്. 2023-2024ലെ പട്ടികയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
മികച്ച ഡെസേർട്ടുകൾ ലഭിക്കുന്ന ഇന്ത്യയിലെ പത്ത് സ്ഥലങ്ങളാണ് ടേസ്റ്റ് അറ്റ്ലസിൽ ഇടം പിടിച്ചിരിക്കുന്നത്. 18-ാം സ്ഥാനത്ത് പൂണെയിലെ കയാനി ബേക്കറിയും, 25-ാമതായി കൊൽക്കത്തയിലെ കെസി ദാസും, ഫ്ലൂറിസ് 26-ാമതും ബി ആൻഡ് ആർ മുള്ളിക്ക് 37-ാമതും സ്ഥാനത്തെത്തി. മികച്ച 50ൽ ഇടം പിടിച്ചത് ഇവയൊക്കെയാണ്.
ALSO READ: രുചിയിലും ഗുണത്തിലും മാമ്പഴം കേമൻ തന്നെ…
ഡൽഹിയിലെ കുരേമൽസ് കുൽഫി 67-ാം സ്ഥാനവും ലഖ്‌നൗവിലെ പ്രകാശ് കുൽഫി 77-ാം സ്ഥാനവും പൂണെയിലെ ചിതാലെ ബന്ധു 85-ാം സ്ഥാനവും ന്യൂഡൽഹിയിലെ ജലേബി വാല 93-ാം സ്ഥാനവും കരസ്ഥമാക്കിയിരിക്കുകയാണ്. ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിൽ സ്ഥാപനങ്ങളുടെ പേരിന് അവരുടെ ഏറ്റവും മികച്ച വിഭവങ്ങളും ചേർത്തിട്ടുണ്ട്.
ഈ പട്ടികയിൽ ഒന്നാമതായിട്ടുള്ളത് ലിസ്ബൺ, ഇസ്തംബൂൾ, വിയന്ന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ്. പരമ്പരാഗത ഭക്ഷണത്തിനായുള്ള യാത്രാ ഓൺലൈൻ ഗൈഡാണ് ടേസ്റ്റ് അറ്റ്ലസ്. ടേസ്റ്റ് അറ്റ്ലസ് വെബ് സൈറ്റിൽ ആധികാരികമായ പാചകക്കുറിപ്പുകൾ, ഭക്ഷ്യ നിരൂപക അവലോകനങ്ങൾ, ജനപ്രിയ ചേരുവകളെയും വിഭവങ്ങളെയും കുറിച്ചുള്ള ഗവേഷണ ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here