അൻവർ അലിയുടെ സസ്​പെൻഷൻ പിൻവലിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ; താരത്തിനും ഈസ്റ്റ് ബംഗാളിനും ആശ്വാസം

Anwar Ali

അൻവർ അലിയുടെ സസ്​പെൻഷൻ പിൻവലിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. ഐഎസ്എൽ പതിനൊന്നാം സീസണിന് ആദ്യ മത്സരത്തിനിറങ്ങാനിരിക്കെയാണ് താരത്തിനും ഈസ്റ്റ് ബംഗാളിനും ആശ്വാസം നൽകുന്ന ഈ നടപടി എഐഎഫിന്റെ ഭാഗത്തുനിന്നുണ്ടായത്. മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബുമായുള്ള കരാർ തെറ്റിച്ച് ഈസ്റ്റ് ബംഗാളിലേക്ക് മാറിയതിനാണ് ഇന്ത്യൻ ഫുട്ബോൾ താരമായ അൻവർ അലിയെ എഐഎഫ്എഫ് സസ്‌പെൻഡ് ചെയ്തത്. ഈ വിലക്കാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

Also Read; ഓണവിപണിയിൽ സ്റ്റാറായി സപ്ലൈകോ; ഔട്ട്ലെറ്റുകളിലൂടെ മാത്രം ഇതുവരെ നടത്തിയത് 16 കോടിയിലധികം രൂപയുടെ വില്പന: മന്ത്രി ജി ആർ അനിൽ

ഫെഡറേഷന് കീഴിലെ പ്ലയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി ഏ​ർപ്പെടുത്തിയ വിലക്കിനും പിഴക്കുമെതിരെ അൻവർ അലിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും മാതൃക്ലബ് ഡൽഹിയും ചേർന്ന് ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കുമ്പോഴാണ് വിലക്ക് പിൻവലിക്കുന്നുവെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കോടതിയില്‍ അറിയിച്ചത്. ഇന്ത്യൻ ഫുട്ബാൾ ടീമിലെ പ്രതിരോധ താരങ്ങളിലൊരാളായിരുന്നു അൻവർ അലി.

ഡൽഹി എഫ്‌സിയിൽ നിന്നുള്ള ലോണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലെത്തിയ നാലുവർഷത്തെ കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതിനായിരുന്നു നാല് മാസത്തെ വിലക്കിലേക്ക് നയിച്ചത്. 12.90 കോടി രൂപ അൻവർ അലിയും മാതൃക്ലബ് ഡൽഹി എഫ്‌സിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും ചേർന്ന് മോഹൻ ബഹാന് നഷ്ടപരിഹാരം ​നൽകണമെന്നും എഐഎഫ്എഫ് പ്ലയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. നഷ്ടപരിഹാരത്തിന്റെ പകുതി തുകയും അൻവർ അലി തന്നെ നൽകണമെന്നും നിർദേശമുണ്ടായിരുന്നു.

Also Read; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭൂമിയിൽ നിന്ന് മാത്രമല്ല ബഹിരാകാശത്ത് നിന്നും ഉണ്ട് വോട്ട്

ഡൽഹി എഫ്‌സി, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകൾക്ക് അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ പുതിയ താരങ്ങളെ എത്തിക്കുന്നതിനും mവിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഫുട്ബാൾ കണ്ടതിൽവെച്ച് ഏറ്റവും വലിയ ട്രാൻസ്ഫർ തുകകളിലൊന്നായ 24 കോടിക്കായിരുന്നു അൻവർ അലി ഈസ്റ്റ് ബംഗാൾ ടീമിലേക്കെത്തിയത്. ഈസ്റ്റ് ബംഗാളുമായി അഞ്ച് വർഷത്തെ കരാറിൽ മാതൃക്ലബായ ഡൽഹി എഫ്‌സിക്ക് 2.5 കോടി ലഭിച്ചിരുന്നു. ഐഎസ്എൽ പതിനൊന്നാം സീസണിന് ആദ്യ മത്സരത്തിനിറങ്ങാനിരിക്കെയാണ് താരത്തിനും ഈസ്റ്റ് ബംഗാളിനും ആശ്വാസം നൽകുന്ന ഈ നടപടി എഐഎഫിൽ നിന്നുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News