ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ മുഹമ്മദ് ഹബീബ് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് സിന്‍ഡ്രോം അസുഖ ബാധിതനായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം.
1965-76 കാലഘട്ടത്തില്‍ രാജ്യത്തിനായി കളിച്ച ഹബീബ് 1970 ഏഷ്യന്‍ ഗെയിംസില്‍ സയ്യിദ് നയീമുദ്ദീന്റെ നേതൃത്വത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡറും പ്ലേ മേക്കറുമായിരുന്നു അദ്ദേഹം. ‘ഇന്ത്യന്‍ പെലെ ‘എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1970ല്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെയുടെ ന്യൂയോര്‍ക്ക് കോസ്മോസ് ടീമിനെതിരെ മോഹന്‍ ബഗാന്‍ മത്സരിച്ചപ്പോള്‍ ഹബീബ് സ്‌കോര്‍ ചെയ്തിരുന്നു. അന്ന് പെലെയില്‍ നിന്ന് നേരിട്ട് പ്രശംസ ഏറ്റുവാങ്ങാനും ഹബീബിന് സാധിച്ചു.
ദേശീയ ജേഴ്സിയില്‍ കളിച്ച 35 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. തെലങ്കാന സ്വദേശിയായ ഹബീബ് സന്തോഷ് ട്രോഫിയില്‍ ബെംഗാളിനായാണ് കളിച്ചത്. 1969ല്‍ സന്തോഷ് ട്രോഫി നേടിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്ന ഹബീബ് രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 11 ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here