ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീം വെട്ടിച്ചുരുക്കി. നേരത്തേ 22 അംഗ ടീം ആയിരുന്നു പ്രഖ്യാപിച്ചത്.ടീമിലുണ്ടായിരുന്ന 13 കളിക്കാരെ ഐഎസ്‌എൽ ക്ലബ്ബുകൾ വിട്ടുകൊടുക്കാത്ത സാഹചര്യത്തിൽ 17 പേരാണ് നിലവിൽ ടീമിൽ ഉള്ളത്. സുനിൽ ഛേത്രി അടക്കം ഒമ്പത്‌ കളിക്കാർ മാത്രമാണ്‌ ആദ്യം ടീമിലുണ്ടായിരുന്നവർ. എട്ടുപേരെ പുതുതായി ഉൾപ്പെടുത്തി. രണ്ടുകളിക്കാരെ ഐ ലീഗ്‌ ക്ലബ്ബുകളിൽനിന്ന്‌ എടുത്തു.

ALSO READ:ഉക്രയ്‌ൻ മിസൈൽ ആക്രമണം; രണ്ട് റഷ്യൻ കപ്പലുകൾക്ക് തീപിടിച്ചു; 24 പേർക്ക് പരുക്ക്
പുതിയ ഐഎസ്‌എൽ സീസൺ 21 നു തുടങ്ങുന്നതിനാൽ ദേശീയ ടീമിലേക്ക്‌ കളിക്കാരെ വിട്ടുനൽകില്ലെന്നായിരുന്നു ക്ലബ്ബുകൾ പറഞ്ഞത്. പിന്നീട് പേരിനും വേണ്ടി വിട്ടുകൊടുത്താണ്‌ ക്ലബ്ബുകൾ ഒത്തുതീർപ്പിനു ആയി തയ്യാറായത്‌. ഇതിനായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ പലതവണയായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.സെപ്‌തംബർ 19ന്‌ നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിനായി ചൈനയിലേക്ക്‌ പുറപ്പെടാൻ രണ്ടുദിവസം ബാക്കിയിരിക്കെയാണ്‌ തീരുമാനം ഉണ്ടായത്

ഏറെ സമ്മർദങ്ങൾക്കുശേഷമായിരുന്നു ഫുട്‌ബോൾ ടീമിന്റെ ഏഷ്യൻ ഗെയിംസ്‌ പങ്കാളിത്തം ഉറപ്പിച്ചത്‌. ക്യാപ്‌റ്റൻ സുനിൽ ഛേത്രിയെ വിട്ടുനൽകാൻ ബംഗളൂരു തയ്യാറായി.കായികമന്ത്രാലയത്തിന്റെ നയപ്രകാരം ഏഷ്യയിലെ ആദ്യ എട്ട്‌ റാങ്കിലുള്ള ടീമുകളെ അയക്കാനാണ്‌ തീരുമാനം. ഫുട്‌ബോൾ ടീം ഇതിൽ ഉൾപ്പെടില്ല.

ALSO READ:നിപ; 11 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും
സുനിൽ ഛേത്രി(ക്യാപ്റ്റൻ), ഗുർമീത്‌ സിങ്, ധീരജ്‌ സിങ്, സുമിത്‌ റാത്തി, നരേന്ദർ ഗഹ്‌ലോട്ട്‌, അമർജിത്‌ സിങ്, സാമുവൽ ജയിംസ്‌, കെ പി രാഹുൽ, അബ്‌ദുൽ റബീഹ്‌, ആയുഷ്‌ ദേവ്‌ഛേത്രി, ബ്രൈസ്‌ മിറാൻഡ, അസ്‌ഫർ നൂറാനി, റഹീം അലി, വിൻസി ബരേറ്റോ, രോഹിത്‌ ദനു, ഗുർകിരത്‌ സിങ്, അനികേത്‌ ജാദവ്‌ എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News