ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കി

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കി. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് തീരുമാനമെടുത്തത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെയാണ് തീരുമാനം. ഖത്തറിനെതിരെ നടന്ന യോഗ്യത മാച്ചിൽ 2 – 1 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ പുറത്തായത്. മത്സരത്തിലെ തോൽവിയോടെ ലോകറാങ്കിൽ ഇന്ത്യ 125ാം സ്ഥാനത്തേക്ക് മാറിയിരുന്നു. ഖത്തറിനെതിരായ മത്സരത്തിൽ ഒന്നാം പകുതിയിൽ മുന്നിട്ടു നിൽക്കുകയായിരുന്നെങ്കിലും പിന്നീട് തോൽക്കുകയായിരുന്നു.

Also Read: എറണാകുളം ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി; കോസ്റ്റൽ പൊലീസും ഫയർഫോഴ്സും തെരച്ചിൽ തുടരുന്നു

സ്റ്റിമാകിന്റെ പരിശീലനത്തിൽ ഇന്ത്യൻ ടീമിന്റെ പ്രവർത്തനം താരതമ്യേന മികച്ചതായിരുന്നെങ്കിലും മാച്ചുകളിലെ തോൽവി സ്റ്റിമാക്കിന്റെ പരിശീലനത്തിലെ തിരിച്ചടിയായി. 2027ലെ ഏഷ്യ കപ്പ് യോഗ്യതയാണ് ഇനി ടീം ഇന്ത്യക്ക് മുന്നിലുള്ള പ്രധാന കടമ്പ. പുതിയ കോച്ചിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു.

Also Read: അരുന്ധതി റോയിയെയും ഷേഖ് ഷൗക്കത്ത് ഹുസൈനെയും യുഎപിഎ പ്രകാരം വിചാരണ ചെയ്യാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹം: എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News