വീണ്ടും താഴേക്ക് വീണ് ഇന്ത്യ; ഫിഫ റാങ്കിംഗില്‍ 121ാം സ്ഥാനത്ത്

വീണ്ടും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വന്‍തിരിച്ചടി. ഫിഫ റാങ്കിങില്‍ ഇന്ത്യ നാല് സ്ഥാനങ്ങള്‍ ഇറങ്ങി 121ാം റാങ്കിലേക്കെത്തി. അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ കനത്ത പരാജയമാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറിയത്.

Also Read: സുരേഷ് ഗോപിക്ക് വന്‍ തിരിച്ചടി; പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കില്ല

സമീപ കാലത്ത് ഇന്ത്യ പ്രകടനത്തില്‍ പിന്നാക്കം പോയത് കനത്ത നഷ്ടത്തിലേക്കാണ് ടീമിനെ എത്തിച്ചത്. എഎഫ്സി എഷ്യന്‍ കപ്പിലെ മോശം പ്രകടനവും റാങ്കിങില്‍ നിര്‍ണായകമായി.

ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ബ്രസീല്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, ഇറ്റലി, ക്രൊയേഷ്യ ടീമുകളാണ് ആദ്യ പത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here