ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാകില്ല; ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് തിരിച്ചടി

തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും എന്ന് റിപ്പോർട്ട്. കായിക മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിക്കാത്തതിനാലാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്നാണ് പുറത്തുവരുന്ന വിവരം.

ALSO READ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ എം ശങ്കരയ്യക്ക് ഓണററി ഡോക്ടറേറ്റ് നൽകും; എം കെ സ്റ്റാലിൻ

ഏഷ്യയിലെ മികച്ച 8 ടീമുകളെ മാത്രമേ വിവിധ ഇനങ്ങളിലായി ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്നാണ് മാനദണ്ഡം. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന രാജ്യങ്ങളില്‍ നിലവിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ എന്നാണ് കായിക മന്ത്രാലയം, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്ത് പ്രകാരം വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ പത്താം സ്ഥാനത്തായ വനിതാ ടീമിനും പുരുഷ ടീമിനെ പോലെ ഇത്തവണ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാകില്ല എന്നാണ് വിവരം.

ALSO READ: ലാലേട്ടനൊപ്പം നിൽക്കുന്ന കൊച്ചുകുട്ടി; സിനിമസെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നടൻ ബൈജു

ഈ വർഷം സെപ്റ്റംബറിൽ ചൈനയിലെ ഹാങ്‌ഷുവിലാണ് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്. നിലവിൽ സാഫ് കപ്പും കോണ്ടിനെന്റൽ കപ്പും നേടിയ ഇന്ത്യൻ ഫുട്ബോൾ ടീം മികച്ച ഫോമിലാണ്. ഇത്രയും മികച്ച സമയത്ത് ഏഷ്യൻ ഗെയിംസ് നഷ്ടമാകുന്നത് തിരിച്ചടിയാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News