വീണ്ടും അതിർത്തി കടന്ന് പ്രണയം; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യന്‍ യുവതി പാകിസ്ഥാനിൽ

പബ്ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തി പാക് സ്വദേശി സീമ ഹൈദറിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുന്നേ തന്നെ ഇപ്പോഴിതാ വീണ്ടും ഒരു അതിർത്തികടന്നുള്ള പ്രണയകഥ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതിയാണ് ഇപ്പോൾ ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനില്‍ എത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ഭീവണ്ടി സ്വദേശിയായ അഞ്ജു(35) എന്ന യുവതിയാണ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുണ്ഡഖ്വവയിലെത്തിയത്. നസ്‍റുല്ല(29) എന്ന യുവാവിനെ കാണാനാണ് അഞ്ജു ഇവിടെയെത്തിയത്.

Also Read: വയറ്റിൽ മെഡിക്കൽ കോളേജിലെ കത്രിക കുടുങ്ങിയ സംഭവം , നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഹർഷിന

സീമ അനധികൃതമായിട്ടാണ് ഇന്ത്യയിലെത്തിയതെങ്കില്‍ അഞ്ജു ശരിയായ യാത്രാരേഖകള്‍ സഹിതമാണ് അതിര്‍ത്തി കടന്നത്. പാക് വിസയുടെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ അധികൃതർ അഞ്ജുവിന് പ്രവേശനം അനുവദിച്ചു. നസ്റുല്ല മെഡിക്കല്‍ റെപ്രസെന്‍റേറ്റീവാണ്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. നാലു വര്‍ഷമായി ഇവര്‍ പരിചയപ്പെട്ടിട്ട്. നസ്റുല്ല ഇല്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നാണ് അഞ്ജു പറയുന്നത്. നിലവില്‍ അഞ്ജുവിനെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്. 30 ദിവസത്തേക്ക് പാകിസ്താനില്‍ തങ്ങാന്‍ അനുവദിച്ചിട്ടുണ്ട്.

അതിര്‍ത്തി കടന്ന പ്രണയം; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യന്‍ യുവതി പാകിസ്താനില്‍വിവാഹിതയായ അഞ്ജുവിന്‍റെ ഭര്‍ത്താവ് അരവിന്ദ് ഞായറാഴ്ചയാണ് ഭാര്യ അതിർത്തി കടന്ന വിവരം അറിയുന്നത്. വാട്‌സ്ആപ്പ് വഴി അഞ്ജു താനുമായി ബന്ധപ്പെട്ടിരുന്നതായി അരവിന്ദ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഫോണിൽ വിളിച്ച് താൻ ലാഹോറിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും പറഞ്ഞു.അരവിന്ദ് ഭിവാഡിയിലാണ് ജോലി ചെയ്യുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ബയോഡാറ്റ എൻട്രി ഓപ്പറേറ്ററായാണ് അജ്ഞു ജോലി ചെയ്തിരുന്നത്. വിദേശത്ത് ജോലിക്ക് അപേക്ഷിക്കാൻ താൽപര്യമുണ്ടായിരുന്നതിനാൽ 2020-ലാണ് അഞ്ജു പാസ്‌പോർട്ട് എടുത്തതെന്ന് അരവിന്ദ് പറഞ്ഞു.അഞ്ജു ക്രിസ്തു മതം സ്വീകരിച്ചാണ് അരവിന്ദിനൊപ്പം കഴിഞ്ഞിരുന്നത്. രണ്ട് കുട്ടികളുണ്ട്. ഭിവാഡിയിലെ വാടക ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേന വ്യാഴാഴ്ചയാണ് അഞ്ജു ഭിവാഡിയിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്.

Also Read: സ്വർണ വ്യാപാരിയെ തട്ടികൊണ്ടുപോയി കവർച്ച നടത്തി; അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News