ഇന്ത്യൻ ഗൂസ്ബെറിയെന്നാണ് നെല്ലിക്ക അറിയപ്പെടുന്നത്. ഏറെ ഔഷധഗുണമുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, അൻ്റിഓക്‌സിഡന്റുകൾ, ന്യൂട്രിയന്റ്സ് എന്നിവ ഏറെ അടങ്ങിയിട്ടുള്ള നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും ദഹന പ്രക്രിയ എളുപ്പമാക്കുന്നതിലും മുടിയുടെ അടക്കം അരോഗ്യത്തിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതേസമയം നെല്ലിക്ക അങ്ങനെ വാരിക്കോരി കഴിക്കാനും പറ്റില്ല. പ്രത്യകിച്ച് ചില പ്രത്യേക ആരോഗ്യ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍.അതേതൊക്കെയെന്ന് നോക്കാം.
രക്ത സമ്മർദം കുറവുള്ളവർ
നിങ്ങളുടെ ബിപി കുറവാണെങ്കില്‍ നെല്ലിക്ക കഴിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. രക്ത സമ്മർദം നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ് നെല്ലിക്ക. രക്ത ധമനികളെ റിലാക്സ് ചെയ്യാന്‍ അനുവദിക്കുന്ന നിരവധി ഘടകങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. അതേസമയം രക്ത സമ്മർദം കുറവുള്ളവർ നെല്ലിക്ക കഴിച്ചാല്‍ രക്ത സമ്മർദം വീണ്ടും കുറയുകയും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക്കാരണമാകുകയും ചെയ്യും.
ALSO READ; തണുപ്പ് കാലത്ത് മുടിയുടെ സംരക്ഷണത്തിനായി പരീക്ഷിക്കാം ഈ മൂന്ന് ഹെയർ മാസ്കുകൾ
വയറിളക്കം, മലബന്ധം എന്നിവ ഉണ്ടാകുമ്പോള്‍ നെല്ലിക്ക കഴിക്കരുത്
ഫൈബറുകളാല്‍ സമ്പുഷ്ടമാണ് നെല്ലിക. ദഹനപ്രക്രിയ കൃത്യമായി നടക്കാന്‍ ഇതേറെ സഹായിക്കും. അതേയമയം നെല്ലിക്ക അമിതമായി കഴിക്കുന്നത് വയറിളക്കം, മലബന്ധം എന്നിവയ്ക്ക് കാരണമാകും. ശരീരത്തിന് വേണ്ടാത്ത അല്ലെങ്കില്‍ ആവശ്യമില്ലാത്ത ഘടകങ്ങളെ പുറത്തു കളയാൻ നെല്ലിക ഏറെ സഹായിക്കും. എന്നാല്‍ അമിതമായി നെല്ലിക്ക കഴിച്ചാല്‍ കടുത്ത വയറിളക്കത്തിന് കാരണമാകും.
അസിഡിറ്റി ഉണ്ടെങ്കില്‍ പണി പാളും!
നിങ്ങള്‍ക്ക് അസിഡിറ്റി ഉണ്ടെങ്കില്‍ നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. എന്തെന്നാല്‍ നെഞ്ചെരിച്ചില്‍, ഗ്യസ് ട്രബിള്‍ എന്നീ പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍ നെല്ലിക്ക കഴിക്കുന്നത് പ്രശ്നം ഗുരുതരമാക്കും
ഗർഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും നെല്ലിക്ക കഴിക്കാമോ?
സാധാരണ രീതിയില്‍ ഗർഭിണികളും മുലയൂട്ടുന്നവരും നെല്ലിക്ക കഴിക്കാറുണ്ട്.എന്നാല്‍ ഡോക്ടർമാരുടെ നിർദേശം ഇക്കാര്യത്തില്‍ തേടുന്നത് നന്നായിരിക്കും. എന്തെന്നാല്‍ ഗർഭാവസ്ഥയില്‍ നെല്ലിക കഴിക്കുമ്പോള്‍ ചിലര്‍ക്ക് ചില അരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here