മാനവീയം വീഥിയിൽ സ്വാതന്ത്ര്യ ദിനാചരണം

സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ മാനവീയം വീഥിയിൽ കലാസാംസ്കാരിക സംഘാടകർ ഒത്തുചേർന്നു. നർത്തകി ഡോ നീന പ്രസാദ് ഭരണഘടനാ പ്രിയാമ്പിൾ പോസ്റ്റർ കൈരളി ചാനൽ ഡയറക്ടർ ഡോ എൻ പി ചന്ദ്രശഖരനു കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ എൻ പി ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

ALSO READ: പുതുപ്പള്ളിയില്‍ 7 സ്ഥാനാര്‍ത്ഥികള്‍; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ, ഇന്ത്യൻ ഭരണഘടനയുടെ ചർച്ച എന്നിവ നടന്നു. ജാസ്മിൻ ഒറ്റപ്പാലം ദേശഭക്തി ഗാനം ആലപിച്ചു. അരവിന്ദ് ആർ പി, ഡൊമനിക് സാവിയോ, ബീന ആൽബർട്ട്, രതീഷ് വിശ്വൻ എന്നിവർ സംസാരിച്ചു. കെ വി ശിവകുമാർ  സ്വാഗതവും എ ജി വിനീത് നന്ദിയും പറഞ്ഞു.

ALSO READ: അനധികൃത റിസോര്‍ട്ട്, നികുതി വെട്ടിപ്പ്: മാത്യു കു‍ഴല്‍നാടന്‍ എംഎല്‍യുടെ ഓഫീസില്‍ ഡിവൈഎഫ്ഐ മാര്‍ച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration