ഇന്ത്യയുടെ 77ാം സ്വാതന്ത്രദിന ആശംസകള്‍ നേര്‍ന്ന് കേരള നിയമസഭാ സ്പീക്കര്‍ എ എൻ ഷംസീര്‍. സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറല്‍ സംവിധാനം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടവും സ്വതന്ത്ര ഇന്ത്യ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ യാഥാര്‍ത്ഥ്യമാക്കാനുമുള്ള പോരാട്ടം ഇനിയും തുടരാം. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍- സ്പീക്കര്‍ പറഞ്ഞു.
ALSO READ: കിടങ്ങൂരിൽ കെട്ടിപ്പിടിച്ച് ബി ജെ പിയും കോൺഗ്രസും: പഞ്ചായത്ത് ഭരണം യു ഡി എഫിന്
അതേസമയം, സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലേക്ക് 1800 പ്രത്യേകാതിഥികൾക്ക് ക്ഷണമുണ്ട്. തെരഞ്ഞെടുത്ത ഗ്രാമമുഖ്യൻമാർ, കാർഷികോൽപ്പാദന സംഘടനാ പ്രതിനിധികൾ, വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, സെൻട്രൽ വിസ്‌ത തൊഴിലാളികൾ, അതിർത്തിറോഡുകൾ നിർമിക്കുന്ന തൊഴിലാളികൾ, പ്രൈമറി സ്‌കൂൾ അധ്യാപകർ, നഴ്‌സുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരാണ് പ്രത്യേകാതിഥി പട്ടികയിലുള്ളത്.
മലയാളിയായ മേജർ നികിതാ നായർ, മേജർ ജാസ്‌മിൻ കൗർ എന്നിവരാണ് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നതിന് പ്രധാനമന്ത്രിയെ സഹായിക്കുക. ചെങ്കോട്ടയിലെ ചടങ്ങുകൾ പൂർണമായും കരസേനയാണ് നിയന്ത്രിക്കുക. എല്ലാ സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here