ചിപ് ഡിസൈനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഇനി വിദ്യാർഥികൾക്ക് അന്യമാകില്ല, സിനോപ്സിസുമായി ധാരണാപത്രം ഒപ്പിട്ടു

ചിപ് ഡിസൈനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഇനി വിദ്യാർഥികൾക്ക് അന്യമാകില്ല, സിനോപ്സിസുമായി ധാരണാപത്രം ഒപ്പിട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻ്റ് കേരള. മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. നവ സാങ്കേതിക വിദ്യയുടെയും വ്യവസായത്തിൻ്റെയും സഹകരണം സാധ്യമാക്കുന്നതാണ് സഹകരണത്തിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

നവസാങ്കേതിക വിദ്യയുടെയും വ്യവസായത്തിൻ്റെയും സഹകരണം സാധ്യമാക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻ്റ് കേരളയും സിനോപ്സിസ് കമ്പനിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ചിപ് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ്‌വെയർ, തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രത്യേക ഇൻ്റേൺഷിപ്പ് പരിശീലനവും, സംയുക്ത ആർ‌ആൻഡ്‌ഡി പദ്ധതികളിൽ പരസ്പര പങ്കാളിത്തവും ഉറപ്പാക്കുന്നതാണ് ധാരണാപത്രം.

ALSO READ: ക്രിക്കറ്റ് ബാറ്റുമായി മൊബൈൽ ഷോപ്പിൽ അതിക്രമിച്ചു കയറി ജീവനക്കാരെ അടിച്ച യുവാവ് പൊലീസ് പിടിയിൽ

ഈ സഹകരണത്തോടെ അക്കാദമിക് പ്രോഗ്രാമുകൾ വ്യവസായ ആവശ്യങ്ങൾക്കനുസൃതമാക്കാനും സെമികണ്ടക്ടർ മേഖലയിലെ വിദ്യാർഥികൾക്ക് ആവശ്യമുള്ള കഴിവുകളും പരിജ്ഞാനവും നൽകുവാനും സാധിക്കും. ഐസി ഡിസൈൻ, എഐ ആപ്ലിക്കേഷനുകൾ തുടങ്ങിയ മേഖലകളിൽ പ്രത്യേക ശില്പശാലകൾ, സർട്ടിഫിക്കേഷൻ കോഴ്‌സുകൾ, പ്രായോഗിക പരിശീലനം തുടങ്ങിയ പ്രത്യേക പരിശീലന പ്രോഗ്രാമുകൾ ആരംഭിക്കാൻ ഇതുവഴി കഴിയും.

നൂതന വിഷയങ്ങളിൽ സംയുക്ത ഗവേഷണം നടത്താൻ ഐഐഐടിഎംകെയിൽ ഒരു ഓപ്പൺ ഇന്നവേഷൻ ലാബ് സ്ഥാപിക്കും. ആരോഗ്യം, കൃഷി, സ്മാർട്ട് നഗരങ്ങൾ, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ എഐ അധിഷ്ഠിതമായ പരിഹാരങ്ങൾ നടപ്പാക്കുന്നതിനുള്ള സംയുക്ത പ്രൊജക്ടുകൾ ആരംഭിക്കാനും വഴി തെളിയുകയാണ്.

വിദ്യാർഥികളെ കമ്പനിയുടെ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയ്ക്ക് വിധേയമായി സിനോപ്സിസിൽ ഇൻ്റേൺഷിപ്പ്, ഫുൾ-ടൈം ജോലികൾക്കായി പരിഗണിക്കുന്നതോടെ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും. കേരളത്തിൻ്റെ വികസന മുന്നേറ്റത്തിന് കരുത്തുപകരാൻ ഈ ധാരണാപത്രം ഹേതുവായി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News