ഇന്ത്യക്കാരായ ഐടി ദമ്പതിമാരും മകനും യുഎസിൽ വെടിയേറ്റ് മരിച്ചനിലയിൽ

ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കർണാടകയിലെ ദാവൻഗരെ സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെയാണ് മെറിലാൻഡിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും 9 വർഷമായി സോഫ്‌റ്റ്‌വെയർ എൻജിനീയർമാരായി ജോലി ചെയ്യുകയാണ്.

also read :ആദ്യ ഫിഫ ലോക കിരീടം സ്വന്തമാക്കി സ്‌പെയിൻ

ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. ബാൾട്ടിമോർ പൊലീസാണ് സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു.

also read :സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായി പൊലീസിന്റെ ഇത്തിരിനേരം ഒത്തിരി കാര്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here