പത്തനംതിട്ടയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി

EXCISE

പത്തനംതിട്ട തിരുവല്ലയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ്
പിടികൂടി. നിരണം സ്വദേശി എൻ കെ ബൈജുവാണ് അറസ്റ്റിലായത്. 36 കുപ്പികളായി വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലനടിയിൽ ചാക്ക് കെട്ടിൽ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്.

ALSO READ; തിരുവനന്തപുരത്ത് അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

എക്‌സൈസ് ഇൻ്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ബിവറേജസ് ചില്ലറ വിൽപ്പനശാലകളിൽ നിന്നും വാങ്ങി സൂക്ഷിക്കുന്ന വില കുറഞ്ഞ മദ്യം ഡ്രൈ ഡേ ദിനങ്ങളിൽ അടക്കം അമിത വിലയ്ക്കാണ് ഇയാൾ വിറ്റിരുന്നത് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News