പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ ശരീരത്തില്‍ സ്പര്‍ശിച്ചു; ഇന്ത്യക്കാരന്‍ കാനഡയില്‍ അറസ്റ്റില്‍

കാനഡയിലെ ന്യുബ്രണ്‍സ്‌വിക്ക് പ്രവിശ്യയില്‍ സ്ത്രീകളെ അനാവശ്യമായി സ്പര്‍ശിച്ച 25കാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. 16 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 12 പേരോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്.

ALSO READ:  പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവർക്ക് മറ്റൊരു സന്തോഷ വാർത്ത; നസ്‌ലന്റെ ‘ഐ ആം കാതലൻ’ എത്തുന്നു

ജൂലൈ ഏഴിന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. നോവ സ്‌കോട്ടിയയിലെ ഹാലിഫാക്‌സില്‍ താമസിക്കുന്ന പ്രതിയെ സംഭവസ്ഥലത്ത് നിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. വരുന്ന ഒക്ടോബര്‍ 24ന് മോംഗ്ടണ്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ കേസില്‍ വാദം കേള്‍ക്കും.

ALSO READ:  “ഖരമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുമെന്ന റെയിൽവേയുടെ വാദം ശരിയല്ല; മാലിന്യം എങ്ങനെ സംസ്കരിക്കുന്നുവെന്ന് നഗരസഭയെ ബോധ്യപ്പെടുത്തണം”: മേയർ ആര്യ രാജേന്ദ്രൻ

പ്രതിയെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ജൂലൈ 7 ന് സംഭവസ്ഥലത്തുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കളോട് കുട്ടികളുമായി സംസാരിക്കണമെന്നും ലൈംഗികാതിക്രമ പരാതി എപ്പോള്‍ വേണമെങ്കിലും നല്‍കാമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ ഒരു സംഘം പുരുഷന്മാരുടെ കൂടെയാണ് പ്രതി വാട്ടര്‍ പാര്‍ക്കില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News