അമേരിക്കയിൽ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിത്തം; ഇന്ത്യൻ യുവാവ് മരിച്ചു

അമേരിക്കയിൽ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ 27 വയസുകാരനായ ഇന്ത്യൻ പൗരൻ മരിച്ചു. ഫാസിൽ ഖാനാണ് തീപിടുത്തത്തിൽ മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ന്യുയോർക്കിലെ ഹേരലമിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ലിഥിയം അയോൺ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വൻ തീപിടുത്തമുണ്ടായത് എന്നാണ് റിപ്പോർട്ട്. 17 പേര്‍ക്ക് പരിക്കേറ്റു.

ALSO READ: സ്വന്തം സ്റ്റേറ്റില്‍ ട്രംപിനോട് തോറ്റ് നിക്കി ഹാലേ; മത്സരരംഗത്ത് തുടരും?

മരണപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതീവ ദുഃഖകരമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ട ഫാസിൽ ഖാന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും നൽകുമെന്നും എംബസി പറഞ്ഞു. .

പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ആറ് നിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. തുടർന്ന് മറ്റ് നിലകളിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. കെട്ടിടത്തിൽ കുടുങ്ങിപ്പോയ പലരും ജനലുകളിലൂടെ ചാടിയാണ് രക്ഷപ്പെട്ടത്. അഗ്നിശമന സേനാ അംഗങ്ങള്‍ക്കും കെട്ടിടത്തിൽ നേരിട്ട് പ്രവേശിക്കാനോ ആളുകളെ താഴേക്ക് കൊണ്ടുവരാനോ കഴിഞ്ഞില്ല. റോപ്പുകളിലൂടെയാണ് ആളുകളെ താഴേക്ക് ഇറക്കിയത്. കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചവരെ അടുത്തുള്ള സ്കൂളിലേക്ക് മാറ്റി.

ALSO READ: കർഷകസമരം; ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ്‌ പുന:സ്ഥാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News