“എനിക്ക് ഇന്ത്യക്കാരെ മടുത്തു, നിങ്ങളെന്നെ സുഹൃത്താക്കാമോ”; റഷ്യൻ യുട്യൂബറെ ശല്യം ചെയ്ത് ഇന്ത്യൻ യുവാവ്, വീഡിയോ…

രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബർസുള്ള യൂട്യൂബ് ചാനലാണ് കോക്കോ ഇൻ ഇന്ത്യ എന്നത്. ഈ ചാനലിന്റെ ഉടമയായ കോക്കോ എന്ന് വിളിപ്പേരുള്ള റഷ്യൻകാരി ക്രിസ്റ്റീനക്ക് ഇന്ത്യയിൽ ആരാധകരേറെയാണ്. നന്നായി ഹിന്ദി സംസാരിക്കുന്ന ഈ റഷ്യൻ യുവതി ഇപ്പോൾ ഇന്ത്യയിലാണ് താമസം.

Also Read; ഫെയ്‌സ്ബുക്കില്‍ 14 ലക്ഷം ഫോളോവേഴ്സ്; ബോഡി ബിൽഡർ, ഫിറ്റ്നസ് ഇൻഫ്ലുൻസർ റേച്ചൽ ചെയ്‌സ് അന്തരിച്ചു

ദിവസങ്ങൾക്ക് മുൻപ് കോക്കോ യൂട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയ ലോകം ചർച്ച ചെയ്യുന്നത്. ഡൽഹിയിലെ സരോജിനി നഗർ മാർക്കറ്റിൽ വെച്ച് തന്നെ ശല്യം ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണിത്. നിങ്ങളുടെ വീഡിയോകൾ ഒരുപാട് കാണാറുണ്ടെന്നും സുഹൃത്താക്കണമെന്നും പറഞ്ഞാണ് യുവാവ് ക്രിസ്റ്റീനയെ പിന്തുടരുന്നത്. എന്നാൽ തനിക്കിപ്പോൾ തന്നെ ആവശ്യത്തിന് സുഹൃത്തുക്കളുണ്ടെന്നും പരിചയമില്ലാത്തവരെ സുഹൃത്തുക്കളാക്കാൻ കഴിയില്ലെന്നും ക്രിസ്റ്റീന പറയുന്നു. ഒരു സുഹൃത്തുകൂടി ഉണ്ടായാൽ എന്താണ് പ്രേശ്നമെന്ന ചോദിച്ച യുവാവ് വീണ്ടും കൊക്കോയുടെ പിന്നാലെ കൂടുന്നു. ഒരു റഷ്യൻ സുഹൃത്ത് തന്റെ സ്വപ്നമാണെന്നും ഇയാൾ പറയുന്നുണ്ട്.

എന്തുകൊണ്ട് ഇന്ത്യയിൽ നിന്ന് സുഹൃത്തുക്കൾ വേണ്ടായെന്ന് കോക്കോ യുവാവിനോട് ചോദിക്കുമ്പോൾ, ഇന്ത്യക്കാരെ മടുത്തുവെന്നും കോക്കോ വളരെ സെക്സിയാണെന്നും യുവാവ് പറയുന്നു. ഇതോടെ കോക്കോ അസ്വസ്ഥമാകുന്നതും വീഡിയോയിൽ കാണാം. വളരെ വേഗത്തിൽ തന്നെ കോക്കോ ബൈ പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്നു.

Also Read; യുവതിയെ കയ്യും കാലും ചങ്ങലയില്‍ ബന്ധിച്ച് ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം സ്‌കൂളിന് സമീപം ബാഗിലാക്കി ഉപേക്ഷിച്ചു

വീഡിയോയുടെ കമന്റ് ബോക്സിൽ പലരും കൊക്കോയോട് ക്ഷമ പറയുന്നുണ്ട്. ഇത്തരം ആളുകളെ സുഹൃത്തുക്കൾ ആക്കുകയെ ചെയ്യരുതെന്ന് കൊക്കോയോട് ആളുകൾ പറയുന്നുണ്ട് ഇത്തരത്തിലുള്ളവരാണ് ഇന്ത്യക്കാരുടെ വില കളയുന്നതെന്നും വളരെ മോശം പരുമാറ്റമാണ് യുവാവിന്റേതെന്നും കമന്റിൽ ആളുകൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News