മയക്കുമരുന്ന് നൽകിയ ശേഷം അഞ്ച് കൊറിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യക്കാരനായ ബാലേഷ് ധൻഖർ കുറ്റക്കാരനാണെന്ന് ഓസ്ട്രേലിയൻ കോടതി വിധി. ഓസ്ട്രേലിയയിലെ ബിജെപി അനുകൂല സംഘടനയായ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി സ്ഥാപക പ്രസിഡന്റാണ് ബാലേഷ് ധൻഖർ . സിഡ്‌നിയിലെ ഡൗണിംഗ് സെന്ററിലെ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. ബെഡിനരികിലെ അലാറം ക്ലോക്കിലും ഫോണിലും ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ധൻഖർ തന്റെ ലൈംഗികാതിക്രമങ്ങൾ വീഡിയോയിൽ പകർത്തിയതായും പറയുന്നു. സിഡ്‌നിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ കേസിലെ പ്രതിയാണ് ബാലേഷ് ധൻഖറെന്നും കോടതി പറഞ്ഞു. 39 ആരോപണങ്ങളിലും ധർഖർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഡാറ്റാ വിദഗ്ധനാണ് ധൻഖർ. ജാമ്യത്തിൽ തുടരാൻ ധൻഖർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. 43 വയസ്സുള്ള ധൻഖറിനെതിരെ വർഷാവസാനം ശിക്ഷ വിധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here