തകർന്നടിഞ്ഞ് വിപണി; ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരിൽ നിന്നും ഒഴുകിപ്പോയത് അഞ്ച് ലക്ഷം കോടി!

Stockmarket Down

അമേരിക്കൻ പ്രസിഡന്റായി ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ ഇടിഞ്ഞു താഴ്ന്ന ഇന്ത്യൻ ഓഹരി വിപണി. ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ചയെ അഭിമുഖീകരി​ച്ചതോടെ നിക്ഷേപകർക്ക് ഇന്നുണ്ടായത് അഞ്ച് ലക്ഷം കോടിയുടെ നഷ്ട്ടം. സെ​ൻസെക്സ് 848 പോയിന്റ് ഇടിഞ്ഞ് 76,224ലാണ് വ്യാപാരം തുടങ്ങിയപ്പോൾ ദേശീയ സൂചിക നിഫ്റ്റി 217 പോയിന്റ് ഇടിഞ്ഞ് 23,127.70ത്തിലാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 432 ലക്ഷം കോടിയിൽ നിന്നും 427 ലക്ഷം കോടിയായി ഇടിഞ്ഞു.

യുഎസിന്റെ 47 മത് പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഡോണാൾഡ് ട്രംപിന്റെ വ്യാപാരനയത്തെ സംബന്ധിച്ച ആശങ്കയാണ് വിപണിയുടെ തിരിച്ചടിക്കുള്ള പ്രധാന കാരണം. കാനഡക്കും മെക്സിക്കോക്കും മുകളിൽ അധിക നികുതി ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ട്രംപിന്റെ നയങ്ങൾ ഇന്ത്യൻ ടെക് സെക്ടറിനേയും സ്വാധീനിക്കും. അമേരിക്കൻ ജനതയിൽ നിന്നും നികുതി പിരിക്കാതെ അമേരിക്കൻ മണ്ണിൽ വ്യാപാരം നടത്തി കോടികളുണ്ടാക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നും അധിക നികുതി ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ; പ്രസിഡന്‍റ് കസേരയിൽ ഇരുന്നതെ ഉള്ളു; ഒറ്റ രാത്രി കൊണ്ട് ട്രംപിന്‍റെ പോക്കറ്റിലെത്തിയത് 60000 കോടി രൂപ

2025 ഫെബ്രുവരി ഒന്നിന് ധനമ​ന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. ഉപഭോഗം വർധിപ്പിക്കാനുള്ള ചില നിർദേശങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ തുടങ്ങിയ സെക്ടറുകൾക്കായി പ്രത്യേക പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റിന് മുന്നോടിയായി വിപണി കരുതലെടുക്കുന്നതും തകർച്ചക്കുള്ള കാരണമാണ്. അതെ സമയം വിദേശനിക്ഷേപകർ വൻതോതിൽ ഫണ്ട് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നതും ഓഹരി വിപണിയുടെ തകർച്ചക്കുള്ള കാരണമാണ്. ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞതും മറ്റൊരു കാരണമാണ്. ജനുവരി 20 വരെ 51,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News