വയനാടിനൊപ്പം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുപ്പത് ലക്ഷം കൈമാറി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

വയനാട്ടിലെ ജനതയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുപ്പത് ലക്ഷം രൂപ കൈമാറി. സംസ്ഥാന ഭാരവാഹികൾ ചേർന്നാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. ചികിത്സ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ബൃഹത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിലേക്കുള്ള ധനസമാഹരണം ബ്രാഞ്ചുകൾ മുഖാന്തിരം തുടങ്ങിക്കഴിഞ്ഞെന്നും അവർ വ്യക്തമാക്കി.

ALSO READ: ഒറ്റയ്ക്കല്ല ഒപ്പമുണ്ട്… ദുരിത ബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണട നൽകുമെന്ന് മന്ത്രി വീണാ ജോർജ്

ദുരന്തത്തെത്തുടർന്നുണ്ടായ മാനസിക പ്രശ്നങ്ങൾ നേരിടുന്നതിന് ആവശ്യമായ കൗൺസിലിംഗ്, ചികിത്സ എന്നിവ നൽകുന്നതിനായി സപ്പോർട്ട് സെൽ രൂപീകരിച്ചിട്ടുണ്ട്. ദുരിത ബാധിതരുടെ ശാരീരിക മാനസിക പുനരധിവാസത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നെന്നും ഐ എം എ
അറിയിച്ചു.

ALSO READ: വയനാടിനായി… ശമ്പളത്തിന് പുറമെ രണ്ടുലക്ഷം കൂടി സിഎംഡിആർഎഫിലേക്ക് നൽകി മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News