എച്ച്എംപിവി വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പടരുന്ന ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സയൻ്റിഫിക് ടീം. വിവിധ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സയൻ്റിഫിക് ടീം ഐഎംഎയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് സംഘം ഇത്തരമൊരു അഭിപ്രായത്തിൽ എത്തിച്ചേർന്നിട്ടുള്ളത്.
കോവിഡുമായി എച്ച്എംപിവി വൈറസിനെ താരതമ്യപ്പെടുത്താനാവില്ലെന്നും സാധാരണ കണ്ടു വരുന്ന ജലദോഷത്തിൻ്റെ മറ്റൊരു വകഭേദം മാത്രമാണ് ഇതെന്നും ഐഎംഎ സയിൻ്റിഫിക് ടീം അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത ഒരു വൈറസ് മാത്രമാണ് ഇത്.
ALSO READ: എൻ എം വിജയൻ്റെ കുടുംബത്തിന് അന്തവും കുന്തവും ഇല്ല, അവർ എന്തൊക്കെയോ പറയുന്നു; പരിഹസിച്ച് കെ സുധാകരൻ
ചൈനയിലേതെന്ന പേരിൽ ആശുപത്രിയിലെ തിരക്കിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ആശങ്ക സൃഷ്ടിക്കുന്നത് ശരിയല്ലെന്നും ശൈത്യകാലത്ത് ചൈനയിൽ കാണുന്ന സാധാരണ ദൃശ്യങ്ങൾ മാത്രമാണിതെന്നും ഐഎംഎ സയൻ്റിഫിക് ടീം പറഞ്ഞു. ഇതൊരു പുതിയ വൈറസ് അല്ല. ആശങ്കപ്പെടേണ്ട സാഹചര്യവുമില്ല.
എച്ച്എംപിവി വൈറസിന് ക്വാറൻ്റൈൻ പോലുള്ള മുൻകരുതലുകൾ ആവശ്യമില്ലെന്നും ഇതിൻ്റെ പേരിൽ ചടങ്ങുകളോ ഒത്തുചേരലുകളോ മാറ്റി വയ്ക്കണ്ടതില്ലെന്നും വിദഗ്ധർ പറഞ്ഞു. എന്നാൽ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ ഇത്തരം വൈറസുകളെ സൂക്ഷിക്കണമെന്നും ഐഎംഎ സംഘം മുന്നറിയിപ്പ് നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here