തെന്നിന്ത്യ കീഴടക്കാൻ ഇന്ത്യൻ മൈക്കിൾ ജാക്‌സൺ വീണ്ടുമെത്തുന്നു

പാട്ടും സംഘട്ടനവും ആട്ടവുമായി ‘പേട്ടറാപ്പ്’ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ആയിരിക്കുകയാണ്. ഈ സിനിമയിലൂടെ തെന്നിന്ത്യ കീഴടക്കാൻ വീണ്ടും പ്രഭുദേവ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ മൈക്കിൾ ജാക്‌സൺ എന്ന് അറിയപ്പെടുന്ന പ്രഭുദേവ ഇലക്ട്രിഫയിങ് ഡാൻസുമായിട്ടാണ് എത്തുന്നത്. പ്രഭുദേവയ്‌ക്കൊപ്പം ഒപ്പം മത്സരിച്ച് നടി വേദികയും ഉണ്ട്. എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന കളർഫുൾ എന്റെർറ്റൈനെർ ആണ് പേട്ടറാപ്പ്. ജിബൂട്ടി, തേര് തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് ശേഷം എസ്.ജെ. സിനു തമിഴിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടെയാണ് പേട്ടറാപ്പ്.
സംഗീതത്തിന് കൂടുതൽ പ്രാധാന്യമുള്ള ചിത്രത്തിന് ഡി. ഇമ്മൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പത്തു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ALSO READ: സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല; മുന്നറിയിപ്പുമായി ഫിയോക്ക്

ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമിച്ചിരിക്കുന്നത്. പി.കെ. ദിനിൽ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന സിനിമയിൽ ജിത്തു ദാമോദർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് നിർവഹിച്ചത് നിഷാദ് യൂസഫ് ആണ്.
ആർട്ട് ഡയറക്ടർ ആയി എ. ആർ. മോഹനും പ്രൊഡക്ഷൻ കൺട്രോളർ ആയി ആനന്ദ്.എസും ശശികുമാർ.എസും എക്സികുട്ടിവ് പ്രൊഡ്യൂസർ ആയി റിയ.എസും നിർവഹിക്കുന്നു. അരുൺ മനോഹർ ആണ് വസ്ത്രാലങ്കാരവും അബ്ദുൽ റഹ്മാൻ മേക്കപ്പും ഭൂപതി രാജ, റോബർട്ട് എന്നിവർ കൊറിയോഗ്രാഫിയും ദിനേശ് കാശി, വിക്കി മാസ്റ്റർ എന്നിവർ സ്റ്റണ്ടും വിവേക്, മധൻ ഖാർഗി വരികളെഴുതുകയും ചെയ്തു.

ALSO READ: ‘സേവിങ്‌സിനൊടുവിൽ ഒരു ക്യാമറയും ട്രൈപ്പോഡും ലൈറ്റും വാങ്ങി, ഒടുവിൽ റീൽസ് റിയലായി’, പ്രേമലുവിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അഖില ഭാർഗവൻ

എഫെക്റ്റ്സ് ആൻഡ് ലോജിക്സ് വി എഫ് എക്സും സഞ്ജയ് ഗസൽ ക്രിയേറ്റിവ് സപ്പോർടും കോ ഡയറക്ടർ ആയി അഞ്ജു വിജയ്‍യും പി ആർ ആൻഡ് മാർക്കറ്റിങ് പ്രതീഷ് ശേഖറും സ്റ്റിൽസ് സായി സന്തോഷും നിർവഹിക്കും. ഡിസൈൻ : യെല്ലോ ടൂത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News