റഷ്യ – യുക്രൈൻ യുദ്ധം; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം

റഷ്യ യുക്രെയിൻ യുദ്ധത്തിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. റഷ്യൻ സൈന്യം യുദ്ധത്തിനുവേണ്ടി റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത് .സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ നിർത്തണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. യുക്രൈയ്നെതിരെ റഷ്യൻ സൈന്യത്തിന് വേണ്ടി പോരാടുന്ന രണ്ട് ഇന്ത്യൻ പൗരന്മാരാണ് കൊല്ലപെട്ടത്. മൃതദേഹം ഉടൻ വിട്ടുനൽകണമെന്ന് റഷ്യയോട് ആവശ്യപെട്ടിട്ടുണ്ട്.

Also Read: മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; സീറ്റ് ലഭിക്കാത്തതല്ല കാരണം: മന്ത്രി വി ശിവൻകുട്ടി

റഷ്യൻ സൈന്യത്തിലുള്ള മുഴുവൻ ഇന്ത്യക്കാരെയും വിട്ടയയ്ക്കാക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈന്യത്തിൽ സഹായികളായി എടുത്ത രണ്ടു പേർ നേരത്തേയും കൊല്ലപെട്ടിരുന്നു. റഷ്യയിൽ തൊഴിൽ തേടുമ്പോൾ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകി. നേരത്തെ വ്യാജ തൊഴിൽ വാഗ്ദാനത്തിൽ പെട്ട് റഷ്യൻ സൈന്യത്തിൽ ചേരേണ്ടിവന്ന നിരവധി ഇന്ത്യക്കാർ മടങ്ങിയെത്തിയിരുന്നു.

Also Read: ജമ്മുവില്‍ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം, ഒരു ജവാന്‍ കൊല്ലപ്പെട്ടു

ഭാവിയിൽ ഇത്തരം റിക്രൂട്ട്മെമെൻ്റുുകൾ നടക്കാതിരിക്കാനുള്ള സംവിധാനമുുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. റഷ്യ യുക്രൈൻ സംഘർഷത്തെ തുടർന്ന് റഷ്യൻ സൈന്യത്തിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 200 പേരെ എങ്കിലും ഇന്ത്യയിൽ നിന്ന് നിയമിച്ചിട്ട് ഉണ്ടെന്നാണ് വിവരം. വലിയ ശമ്പളം വാഗ്ദാനം ചെയ്തും സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് റഷ്യൻ സൈന്യത്തിൽ സഹായികൾ എന്ന പേരിൽ റിക്രൂട്ട്മെമെൻ്റുുകൾ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News