പര്‍വ്വതം ഇറങ്ങുന്നതിനിടെ കാണാതായ ഇന്ത്യന്‍ പര്‍വ്വതാരോഹകയെ 7000 മീറ്റര്‍ ഉയരത്തില്‍ കണ്ടെത്തി

ഇന്ത്യയിലെ കാണാതായ മുന്‍നിര പര്‍വ്വതാരോഹകയായ ബല്‍ജീത് കൗറിനെ (27) കണ്ടെത്തി. ഹിമാചല്‍ സ്വദേശിയായ ബല്‍ജീതിനെ അന്നപൂര്‍ണ്ണ പര്‍വ്വതം ഇറങ്ങുന്നതിനിടയിലാണ് കാണാതായത്. ലോകത്തിലെ പത്താമത്തെ വലിയ പര്‍വ്വതമാണ് നേപ്പാളിലെ അന്നപൂര്‍ണ.

ഇന്ന് രാവിലെ വരെ ഇവരെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെയില്ലായിരിന്നു. അടിയന്തരമായി സഹായിക്കണമെന്ന് കൗര്‍ അയച്ച റേഡിയോ മെസേജ് വന്നതോടെയാണ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇവര്‍ അകപ്പെട്ട സ്ഥലം മനസിലാക്കിയത്.

പര്‍വ്വതം ഒറ്റയ്ക്ക് തിരിച്ചിറങ്ങിയ കൗര്‍ 24,193 അടി (7,375 മീ) ഉയരത്തിലാണ് നില്‍ക്കുന്നതെന്നാണ് ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച്ച വൈകിട്ട് 5.15ന് രണ്ട് ഗൈഡുകള്‍ക്കൊപ്പമാണ് ബല്‍ജീത് കൗര്‍ പര്‍വ്വതാരോഹണം ആരംഭിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ ലോകത്തെ നാലാമത്തെ വലിയ പര്‍വ്വതമായ ലോട്സേ ബല്‍ജീത് കീഴടക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു സീസണില്‍ 8000 മീറ്റര്‍ ഉയരമുള്ള നാല് പര്‍വ്വതങ്ങള്‍ കീഴടക്കിയ വ്യക്തിയാണ്ബല്‍ജീത് കൗര്‍.

രാജസ്ഥാനില്‍ നിന്നുള്ള മറ്റൊരു പര്‍വ്വതാരോഹകനായ അനുരാഗ് മാളു അന്നപുര്‍ണയില്‍ നിന്ന് ഇറങ്ങവെ കാണാതാവുകയും 6000 മീറ്റര്‍ താഴ്ചയിലേക്ക് വീണ് മരണപ്പെടുകയും ചെയ്തിരിന്നു. മൗണ്ട് കെ2 കീഴടക്കിയ ആദ്യ ഐര്‍ലാന്‍ഡുകാരനായ നോയല്‍ ഹന്നയും കഴിഞ്ഞ ദിവസം ഇവിടെ മരണപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News