‘എതിരാളി ശക്തനാണ്’, ഇന്ത്യൻ 2 റിലീസ് മാറ്റിയതിന് പിന്നിൽ ഭയമോ? പിറകെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ 3 യും വരുമോ?

വർഷങ്ങൾക്ക് മുൻപ് പ്ലാൻ ചെയ്‌തതാണെങ്കിലും കമൽഹാസൻ ചിത്രം ഇന്ത്യൻ 2 വിന് വേണ്ടി നീണ്ട കാത്തിരിപ്പാണ് ആരാധകർക്ക് വേണ്ടി വന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി വീണ്ടും മാറ്റുന്നുവെന്ന വാർത്തകൾ തമിഴ് മാധ്യമങ്ങളിൽ സജീവമാവുകയാണ്. ഈ വർഷം ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. ഈ ഡേറ്റിലാണ് ഇപ്പോൾ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്.

ALSO READ: ‘ഇത് താണ്ടാ ബ്ലാസ്റ്റേഴ്‌സ്’, തട്ടകത്തിൽ ഗോവയെ മുട്ടുകുത്തിച്ച് ഉജ്ജ്വല വിജയം: തിരുമ്പി വന്തിട്ടേന്ന് സൊൽ

അല്ലു അർജുൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2ന്റെ റിലീസ് തീയതി ആഗസ്റ്റ് 15 ആണ്. ഇത് ഇന്ത്യൻ 2 വിന്റെ കളക്ഷനെ കാര്യമായി ബാധിക്കും എന്ന് കരുതിയാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ റിലീസ് മാറ്റാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് ഇപ്പോൾ അണിയറപ്രവർത്തകർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ‘കോഴിയെ വെട്ടി തിന്നാൽ ചിക്കൻ പാർട്ടി, കേക്ക് വെട്ടി തിന്നാൽ ബർത്ത് ഡേ പാർട്ടി, നാടിനെ വെട്ടി തിന്നാൽ ഭാരതീയ ജനത പാർട്ടി’, വൈറലായി തമിഴ് ഗാനം

അതേസമയം, ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ 2 വിനൊപ്പം ഇന്ത്യൻ 3 യും അണിയറപ്രവർത്തകർ ഒരുക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളും സമൂഹ മാധ്യമങ്ങളിൽ അടക്കം സജീവമാണ്. ‘ഇന്ത്യൻ 3’ 2024 അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് ഫിലിം എക്സ്പെർട്ടുകൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News