‘മുഹമ്മദ് ഷമി’ എന്ന ‘ഇന്ത്യക്കാരന്‍’

പകരക്കാരനായി വന്ന് ഒടുവില്‍ പകരം വയ്ക്കാനില്ലാത്ത താരമായി മാറിയ ഇന്ത്യയുടെ സ്വത്ത്, ടീം നിര്‍ണ്ണായകഘട്ടത്തില്‍ പതറി നില്‍ക്കുമ്പോള്‍ കൊടുങ്കാറ്റായി മാറിയ ടീമിന്റെ പവര്‍മാന്‍ മുഹമ്മദ് ഷമി. ഇന്ത്യന്‍ ടീമിനെ ജയിപ്പിക്കുന്നതൊടൊപ്പം 7വിക്കറ്റുകള്‍ നേടി ചില വര്‍ഗീയവാദികളുടെ കരണത്തടിക്കുകയാണ് ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. സെമിയില്‍ ഇന്ത്യ ന്യൂലിലന്‍ഡ് പൊരാട്ടത്തിനിടെ കെയിന്‍ വില്യംസിന്റെ ക്യാച്ച് ഷമി വിട്ടുകളഞ്ഞപ്പോള്‍ ഷമിക്കെതിരെ രാജ്യദ്രോഹി, ചാരന്‍, ഒറ്റുകാരന്‍ അങ്ങനെ നിരവധി പേരുകള്‍ ഗ്യാലറയ്ക്കുള്ളിലും പുറത്തുമായി മുഴങ്ങി കേട്ടിരുന്നേനെ എന്നാല്‍ ആ വിളികള്‍ക്ക് 7 വിക്കറ്റെടുത്ത് മുഖമടച്ച് ഒരടിയും കൊടുത്താണ് ഡ്രസിംഗ് റൂമിലേക്ക് ഷമി തലയുയര്‍ത്തി നടന്നുകയറിയത്.

Also Read: ഗുഡ് സമരിറ്റന്‍ വ്യക്തികള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പാരിതോഷികം നല്‍കണം; സര്‍ക്കാര്‍ നിര്‍ദേശത്തില്‍ അനുകൂല പ്രതികരണം

ഇന്ത്യ തോറ്റിരുന്നുവെങ്കില്‍ ഷമി മാത്രം ബലിയാടാവുമായിരുന്നു, മുമ്പ് പാകിസ്താനോട് തോറ്റപ്പോള്‍ ബലിയാടായത് പോലെ. കൃത്യതയോടെയും വ്യക്തതയോടും ബൗള്‍ചെയ്ത് വിക്കറ്റുകള്‍ പിഴുതെറിയാന്‍ റണ്‍സ് വിട്ട് കൊടുക്കാതിരിക്കാന്‍ എന്തിനേറെ ഗ്യാലറിയെ മുഴുവന്‍ മുഹമ്മദ് ഷമി എന്ന് തീര്‍ത്ത് വിളിച്ച് ആരവം തീര്‍ക്കാന്‍ ഈ മുപ്പത്തിമൂന്നാം വയസ്സിലും ഷമി വിയര്‍പ്പൊഴുക്കുകയാണ്. കാരണം പേരിന്റെയും മതത്തിന്റെയും പേരില്‍ ഹൃദയം മുറിഞ്ഞു നിന്ന നിമിഷങ്ങള്‍ക്ക് അയാള്‍ക്കുണ്ട്.

തൊട്ടുമുമ്പ് നടന്ന ഏഷ്യാക്കപ്പില്‍ പലപ്പോഴും ഷമി മൈതാനത്തിന് പുറത്തായിരുന്നു. ഈ ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിലും അയാള്‍ പുറത്ത് തന്നെ. അതിനിടക്ക് ഏതോ ഇന്റര്‍വ്യൂവര്‍ ഷമിയോട് ചോദിച്ചു പുറത്തിരിക്കുന്നതില്‍ വിഷമമില്ലേ? ഷമി ചിരിച്ചു കൊണ്ട് പറഞ്ഞു ‘ ടീം ജയിക്കുകയല്ലേ ഞാനുണ്ടോ എന്നതല്ല വിഷയം. ടീം ജയിക്കുന്നതാണ് സന്തോഷം ‘ അയാള്‍ക്ക് അങ്ങിനെ പറയാനെ കഴിയൂ കാരണം പേര് മുഹമ്മദ് ഷമി എന്നാണല്ലോ.

Also Read: ‘ശരിക്കും ദൈവത്തിൻറെ കുട്ടിയാണ്’; കോഹ്ലിയുടെ നേട്ടത്തിൽ അനുഷ്ക

ഒരു ക്യാച്ച് കളഞ്ഞപ്പോള്‍ ജനിച്ച മതത്തിന്റെ പേരില്‍, പേരിന്റെ പേരില്‍ രാജ്യദ്രോഹിയെന്ന് വീണ്ടും വിളിച്ചവര്‍ക്ക് മുന്നില്‍ 7വിക്കറ്റെടുത്ത് കാഠിന്യം കൂടിയ മറുപടി പറയുകയാണ് ഷമി.

‘എന്റെ രാജ്യസ്നേഹം അളക്കാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നിട്ടില്ല. അടിമുടി ഇന്ത്യയാണ് ഞാന്‍’. ഓരോ വിക്കറ്റെടുത്തും പലരെയും ഓര്‍മിപ്പിക്കുകയാണ് മുഹമ്മദ് ഷമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News