സി.എ.എ: മുസ്​ലിം ലീഗ് നിലപാട് തുറന്നുകാട്ടുന്നത് കോൺഗ്രസ്​ വിധേയത്വം: ഐ.എൻ.എൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധവും രോഷവും ഉയരുമ്പോഴും കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ഏക പോംവഴിയെന്ന മുസ്​ലിം ലീഗ് കേരള നേതൃത്വത്തിൻ്റെ നിലപാട് യാഥാർഥ്യബോധം ഉൾക്കൊള്ളാത്തതും കോൺഗ്രസ്​ വിധേയത്വം തുറന്നുകാട്ടുന്നതുമാണെന്ന് ഐ.എൻ.എൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.

ALSO READ: പേടിഎമ്മിന്റെയും ഫോണ്‍പേയുടെയും എതിരാളി; ‘ജിയോ പേ’ സേവനവുമായി റിലയൻസ്

സി.എ.എക്കെതിരെ എല്ലാവരുമായി യോജിച്ചപോരാട്ടം നടത്തുമെന്ന് പറയുന്നത് ആത്മാർഥതയോടെയാണെങ്കിൽ ഈ വിഷയത്തിൽ തുടക്കം മുതൽ തത്ത്വാധിഷ്ഠിതവും മതനിരപേക്ഷ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതുമായ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇടതുപക്ഷത്തിൻ്റെ പിന്നിൽ ലീഗ് അണിനിരക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരം വിഷയങ്ങളിൽ അഴകൊഴമ്പൻ നയം സ്വീകരിക്കുന്ന കോൺഗ്രസിനെ മുന്നിൽനിർത്തി സംഘ്പരിവാർ ഒരുക്കുന്ന കെണിയിൽ ചെന്നുചാടുകയല്ല കരണീയം. സി.എ.എ വിഷയത്തിൽ ഇതുവരെ കോൺഗ്രസിൻ്റെ ഉത്തരവാദപ്പെട്ട ദേശീയ നേതാക്കളാരും അഭിപ്രായം പറയാൻ മുന്നോട്ടുവന്നിട്ടില്ല. 200ലധികം പാർട്ടികളും സംഘടനകളും ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചിട്ടും കോൺഗ്രസ്​ ആ വഴിക്ക് ചിന്തിച്ചിട്ടുപോലുമില്ല.

ALSO READ: ‘അത് കേരളത്തിന്‍റെ അവകാശമല്ല, കേന്ദ്രത്തിന്‍റെ ഔദാര്യമാണ്’; വായ്‌പ പരിധിയില്‍ നാടിനെ അപമാനിച്ച് കെ സുരേന്ദ്രന്‍

മോദി സർക്കാർ നടപ്പാക്കുന്ന ഏതെങ്കിലും ആർ.എസ്​.എസ്​ അജണ്ടക്കെതിരെ ധീരമായ തീരുമാനമെടുക്കാത്ത, ബി.ജെ.പിയുടെ ബി ടീമായി സ്വയം തരം താഴുന്ന കോൺഗ്രസിനെ ആശ്രയിച്ചുകഴിയുന്ന ലീഗിൻ്റെ നയനിലപാട് അപഹാസ്യവും സഹതാപാർഹവുമാണ്. രാമക്ഷേത്ര നിർമാണത്തിനും കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളയുന്ന 370ാം ഖണ്ഡികയുടെ വിപാടനത്തിനും യു.എ.പി.എ കൂടുതൽ കർക്കശമാക്കുന്നതിനും എൻ.ഐ.എയെ പീഢനോപാധിയാക്കി മാറ്റിയെടുക്കുന്നതിനും മോദി സർക്കാരിൻ്റെ കരങ്ങൾക്ക് ശക്തി പകർന്ന കോൺഗ്രസ്​ , പൗരത്വ വിഷയത്തിൽ മതേതര പക്ഷത്തുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന ലീഗിൻ്റെ പ്രതീക്ഷ തനി പോഴത്തമാണ്. പ്രാദേശിക സ്വാധീനമുള്ള ചെറുകക്ഷികളടക്കം കൂട്ടുപിടിച്ച് മതേതര ചേരിയെ ശക്തിപ്പെടുത്തുക മാത്രമാണ് ബി.ജെ.പിയുടെ കുൽസിത അജണ്ടയെ ചെറുത്തുതോൽപിക്കാനുള്ള പോംവഴിയെന്ന് അനുഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കണെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News