‘മുസ്ലീം ലീഗിന്റെ തീരുമാനം ആത്മവഞ്ചന; കോണ്‍ഗ്രസിന്റെ അടിമകളായി കാലം കഴിക്കാനാണ് ലീഗിന്റെ വിധി’: ഐ എന്‍ എല്‍

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള മുസ്ലീം ലീഗിന്റെ തീരുമാനത്തിനെതിരെ ഐ എന്‍ എല്‍ രംഗത്ത്. മുസ്ലിം ലീഗിന്റെ തീരുമാനം ആത്മവഞ്ചനയാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.

Also read-‘അവള്‍ക്ക് തീരെ മര്യാദയില്ല, എല്ലാവരോടും ദേഷ്യപ്പെടുന്നു’; അധ്യാപികയ്‌ക്കെതിരെ പ്രിന്‍സിപ്പലിനെ സമീപിച്ച് ഏഴാം ക്ലാസിലെ ആണ്‍കുട്ടികള്‍

കോണ്‍ഗ്രസിന്റെ അടിമകളായി കാലം കഴിക്കാനാണ് ലീഗിന്റെ വിധി. ലീഗിന്റെ നിലപാട് ഇത്തരം വിഷയങ്ങളോട് ആ പാര്‍ട്ടിയുടെ പ്രതിബദ്ധത തെളിയിക്കുന്നതാണ്. സമസ്ത സ്വീകരിച്ചത് ആര്‍ജ്ജവമുള്ള നിലപാട്. ലീഗിന്റെ തീരുമാനം അണികള്‍ തള്ളുമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

Also read- ‘ഷാജന്‍ സ്‌കറിയയുടേത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ല; നിയമനടപടികള്‍ തുടരുന്നതില്‍ തെറ്റില്ല’; കെപിസിസി നിലപാടിനെ തള്ളി കെ മുരളീധരന്‍

ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ലീഗിന്റെ തീരുമാനം. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് മാധ്യമങ്ങളെ കണ്ട മുസ്ലീം ലീഗ് നേതാവ് സാദിഖ്് അലി ശിഖാബ് തങ്ങള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News