പുതുവര്‍ഷത്തില്‍ ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ കരുത്ത്. രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തര്‍വാഹിനിയുമാണ് നാവികസേന തങ്ങളുടെ ആയുധപ്പുരയിലേക്ക് കൂട്ടിച്ചേർക്കുന്നത്. ജനുവരിയില്‍ ഇവയുടെ കമ്മീഷനിങ് നടക്കുമെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിസൈല്‍ ഡിസ്ട്രോയർ ക്ലാസിൽ പെട്ട ഐഎന്‍എസ് സൂറത്ത് , സ്റ്റെല്‍ത്ത് യുദ്ധക്കപ്പലായ ഐഎന്‍എസ് നീലഗിരി തുടങ്ങിയവയാണ് കമ്മീഷന്‍ ചെയ്യുന്ന കപ്പലുകള്‍.
ഐഎന്‍എസ് വാഗ്ഷീര്‍ ആണ് ഇതിനൊപ്പം കമ്മീഷന്‍ ചെയ്യുന്ന അന്തര്‍വാഹിനി. ഇവ മൂന്നും അത്യാധുനിക സെന്‍സറുകളും മിസൈൽ അടക്കമുള്ള ആയുധങ്ങളും വഹിക്കാന്‍ ശേഷിയുള്ളവയാണ്. മുംബൈയിലെ മസഗോണ്‍ ഡോക്‌സ് ലിമിറ്റഡാണ് യുദ്ധക്കപ്പലുകള്‍ നിര്‍മിച്ചത്.
Also read; അഫ്ഗാനിസ്ഥാനിലെ പാക് വ്യോമാക്രണം: മരണം 46 ആയി
പ്രോജക്ട് 15ബി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച നാലാമത്തെ യുദ്ധക്കപ്പലാണ് ഐഎന്‍എസ് സൂറത്ത്. 3500 കോടിരൂപയുടെ പദ്ധതിയാണ് പ്രോജക്ട് 15ബി. നാവികസേനയുടെ ആദ്യത്തെ എഐ സാങ്കേിതവിദ്യ ഉപയോഗപ്പെടുത്തുന്ന യുദ്ധക്കപ്പലുകൂടിയാണ് ഐഎന്‍എസ് സൂറത്ത് എന്ന സവിശേഷത കൂടിയുണ്ട്. പ്രോജക്ട് 17എ എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കപ്പലാണ് നീലഗിരി. 45000 കോടി രൂപയുടേതാണ് പദ്ധതി. ശത്രു രാജ്യങ്ങളുടെ റഡാര്‍ കണ്ണുകളില്‍ പതിയാതെ ആക്രമണം നടത്താനുള്ള സാങ്കേതികവിദ്യകളുള്‍പ്പെടുന്ന കപ്പലുകളാണ് പ്രോജക്ട് 17എയുടെ ഭാഗമായി നിര്‍മിക്കുന്നത്.
ഫ്രഞ്ച് സ്‌കോര്‍പീന്‍ ക്ലാസിലെ ആറാമത്തേതും അവസാനേത്തുമായ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് വാഗ്ഷീര്‍. 23000 കോടി രൂപ മുടക്കി നിര്‍മിക്കുന്ന പ്രോജക്ടാണിത്. 2030 ആകുമ്പോഴേക്കും 155 മുതല്‍ 160 യുദ്ധക്കപ്പലുകള്‍ സേനയുടെ ഭാഗമാക്കുക എന്നതാണ് നാവികസേന ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കടന്നുകയറാന്‍ നോക്കുന്ന ചൈനയ്ക്ക് തടയിടാനാണ് ഇന്ത്യ നാവിക ശക്തി വർധിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here