കടല്‍ക്കൊള്ളക്കാര്‍ ജാഗ്രതൈ; കൂടുതല്‍ കമാന്റോകള്‍ എത്തും

കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ യുദ്ധക്കപ്പലുകളില്‍ കൂടുതല്‍ കമാന്റോകളെ സജ്ജമാക്കി ഇന്ത്യ. അറബിക്കടലിന്റെ വടക്കന്‍ മേഖലയില്‍ നടുക്കടലില്‍ കടല്‍ക്കൊള്ളക്കാരെ നേരിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ നടപടി. നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കൊള്ളക്കാര്‍ക്കെതിരെ ശക്തമായി നടപടികള്‍ കൈക്കൊള്ളാന്‍ നാവിക സേന മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എല്ലാ യുദ്ധക്കപ്പലുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.

ALSO READ:  സംഗീത മാന്ത്രികന് പിറന്നാൾ ആശംസകൾ അറിയിച്ച് പിണറായി വിജയൻ

സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലിനെ കഴിഞ്ഞദിവസം നാവിക സേന മോചിപ്പിച്ചിരുന്നു. പതിനഞ്ച് ഇന്ത്യക്കാര്‍ കപ്പലിലുണ്ടായിരുന്നു. ഇസ്രയേല്‍ അധിനിവേശം ഗാസയില്‍ തുടരുന്ന സാഹചര്യത്തില്‍, ഇത് മുതലെടുക്കുകയാണ് കടല്‍ക്കൊള്ളക്കാരെന്നാണ് വിലയിരുത്തപ്പെടുന്നത്.

ALSO READ: ദിനം പ്രതി മൂന്നര ലക്ഷം അരവണ ടിന്നുകൾ സന്നിധാനത്തേക്ക്, വിതരണത്തിലുള്ള നിയന്ത്രണം നാളെ മുതൽ നീങ്ങുo

കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ 21 ജീവനക്കാരെ ഇന്ത്യന്‍ നാവികസേന മോചിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ലൈബീരിയന്‍ ചരക്കുകപ്പലായ ‘എംവി ലില നോര്‍ഫോള്‍ക്’ ഇന്ത്യന്‍ നാവികസേനാ കമാന്‍ഡോകള്‍ പ്രവേശിക്കുന്നതും മാന്‍ഡോകള്‍ ഡെക്കിലേക്കു കയറുന്നത് ഉള്‍പ്പെടെ ഓപ്പറേഷന്റെ ഭാഗമായിട്ടുള്ള നടപടികളുടെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.

ALSO READ: ‘കേരള ജനതയോട് വി മുരളീധരൻ മാപ്പ് പറയണം’, ദേശീയ പാത വികസനം സംബന്ധിച്ച് നടത്തുന്നത് കുപ്രചാരണം; പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

നാവികസേനയുടെ മാര്‍ക്കോസ് കമാന്റോ സംഘമാണ് ചരക്കുകപ്പലിന് രക്ഷകരായത്. ആദ്യം ശക്തമായ മുന്നറിയിപ്പ് നല്‍കിയശേഷം കമാന്റോകള്‍ കപ്പലിനുള്ളിലിറങ്ങി. തുടര്‍ന്ന് നടത്തുന്ന നീക്കങ്ങളുമെല്ലാം വീഡിയോയില്‍ വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here