സൊമാലിയൻ തീരത്ത് അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലുള്ളവരെ നാവികസേന മോചിപ്പിച്ചു. കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയെന്നാണ് നാവികസേനയുടെ അറിയിപ്പ്. കടല്‍ കൊള്ളക്കാരുടെ സാന്നിധ്യം കപ്പലില്‍ കണ്ടെത്താന്‍ നാവികസേനയ്ക്ക് കഴിഞ്ഞില്ല. കപ്പലിലുണ്ടായിരുന്ന 21 പേരും സുരക്ഷിതരാണ്. ഇവരിൽ 15 പേർ ഇന്ത്യൻ പൗരന്മാർ ആണ്.
സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പല്‍ റാഞ്ചിയത്. ഐഎന്‍എസ് ചെന്നൈ കപ്പലില്‍ നിന്ന് ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് അയച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അക്രമികള്‍ കപ്പലില്‍ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. തുടർന്ന് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിയും ചരക്ക് കപ്പലിന് അടുത്തേക്ക് തിരിക്കുകയായിരുന്നു.
ALSO READ: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ ഓപ്പറേഷന്‍ അമൃത്: മന്ത്രി വീണാ ജോര്‍ജ്
അതേസമയം, ചെങ്കടലിലും അറബിക്കടലിലും ചരക്കുകപ്പലുകള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ നാലു യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here