ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ഇന്ന് ചേരും

INDIAN OLYMPIC ASSOCIATION

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ഇന്ന് ചേരും. ദില്ലിയിലെ ഐഒഎ ആസ്ഥാനത്താണ് യോഗം. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തമാക്കി നിർവാഹ സമിതിയിലെ ഒരുവിഭാഗം രംഗത്തുണ്ട്.

റിലയൻസിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ  അന്വേഷണം വേണമെന്ന് ഈ വിഭാഗം ജനറൽബോഡിയിൽ ആവശ്യപ്പെടും. പിടി ഉഷക്കെതിരെ അവിശ്വാസ പ്രമേയം യോഗത്തിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.പതിനഞ്ചംഗ നിര്‍വാഹക സമിതിയില്‍ 12 പേരും പി ടി ഉഷയ്‌ക്കെതിരായി രംഗത്തുണ്ട്. അതിനിടെ യോഗത്തിനായി നൽകിയ അജണ്ട മാത്രമേ ചർച്ച ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് പിടി ഉഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News