ഫ്ലാറ്റ് കൊള്ളയടിക്കുന്നതിനിടെ 21 കാരിയെ വെടിവെച്ച് കൊന്നു: യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ARREST

യുഎസിൽ കൊലപാതകക്കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. ഇരുപത്തിയൊന്നുകാരിയായ നഴ്സിംഗ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിലാണിത്. യുവതിയുടെ ഫ്ലാറ്റിൽ മോഷണം നടക്കുന്നതിനിടെയായിരുന്നു കൊലപാതകം. 52കാരനായ ബോബി സിങ് ഷായാണ് പിടിയിലായത്.

ALSO READ: ‘ചാണ്ടി ഉമ്മൻ വീണിടത്ത് കിടന്നുരുളുന്നു’: കേന്ദ്ര അഭിഭാഷക പാനലിലെ നിയോഗത്തിൽ യാതൊരു മെറിറ്റുമില്ലെന്ന് കെ പി അനിൽ കുമാർ

നേപ്പാൾ സ്വദേശിയയായ മുന പാണ്ഡെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആണ് യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ ഫ്ലാറ്റിനുള്ളിൽ കണ്ടെത്തിയത്. അപ്പാർട്മെന്റിൽ മൃതദേഹം ഉണ്ടെന്ന് ഒരു അപരിചിതൻ വിളിച്ചു പറഞ്ഞതനുസരിച്ച് മുറിയിലെത്തിയ അപ്പാർട്മെന്റ് കോംപ്ലക്സ് ജീവനക്കാരാണ് യുവതിയുടെ മൃതദേഹം ആദ്യം കണ്ടത്.

ALSO READ: വയനാടിനൊപ്പം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി ടിവിഎ ഗെയിം ടീം

തുടർന്ന് സീസീടീവി അടക്കം കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് ബോബിയെ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.യുവതിയുടെ ഫ്‌ളാറ്റിൽ മോഷണത്തിനെത്തിയതായിരുന്നു പ്രതി. ഇതിനിടെ യുവതിയെ വെടിവെച്ചു വീഴ്ത്തി ഇയാൾ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News