ഇംഗ്ലണ്ടിൽ നായയുമായി നടക്കാനിറങ്ങിയ 80കാരൻ മർദ്ദനമേറ്റ് മരിച്ചു: പ്രായപൂർത്തിയാകാത്ത 5 പേർ അറസ്റ്റിൽ

england murder

നായയുമായി നടക്കാനിറങ്ങിയ ഇന്ത്യൻ വംശജനായ 80കാരൻ ഇംഗ്ലണ്ടിൽ മർദ്ദനമേറ്റ് മരിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: ഇനി സ്റ്റോറികൾക്കും കമന്റ് നൽകാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

ബ്രോൺസ്റ്റോൺ ടൗണിലായിരുന്നു സംഭവം. ഭീം കോലി എന്നയാൾ നായയുമായി വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു. തുടർന്ന് കുട്ടികൾ മർദ്ദിക്കുകയായിരുന്നു. എന്താണ് ഇത്തരമൊരു മർദ്ദനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. തുടർന്ന് പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. കഴുത്തിൽ ഉണ്ടായ പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റ് പരിശോധനകൾ നടന്നു വരികയാണ്.

ALSO READ: അതിസുരക്ഷാ ജയിൽ ചാടാൻ ശ്രമം, 129 തടവുകാർ സേനയുടെ വെടിയേറ്റും, തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ടു

സംഭവത്തിൽ പതിനാല് വയസ്സുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയും, പന്ത്രണ്ട് വയസ്സുള്ള ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളുമാണ് അറസ്റ്റിലായത്.  ഇതിൽ പതിനാലുവയസ്സുള്ള ആൺകുട്ടി മാത്രം ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ബാക്കി ഉള്ളവരെ പൊലീസ് വിട്ടയച്ചു. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം വൃദ്ധന് മർദ്ദനമേൽക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവർ ബന്ധപ്പെടുകയാണെങ്കിൽ അന്വേഷണം കൂടുതൽ മെച്ചപ്പെട്ട നിലയിൽ മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News