ഇന്ത്യന്‍ വംശജന്‍ അജയ് ബാംഗയെ അടുത്ത ലോക ബാങ്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. അജയ് ബാംഗയോടൊപ്പം പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോര്‍ഡ് അറിയിച്ചു. ജൂണ്‍ രണ്ടിന് ഡേവിഡ് മാല്‍പാസില്‍ നിന്ന് ചുമതല ഏറ്റെടുക്കും. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
മാസ്റ്റര്‍ കാര്‍ഡിന്റെ മിന്‍ സിഇഒ ആയ അജയ് ബാംഗ, നിലവില്‍ അമേരിക്കന്‍ കമ്പനിയായ ജനറല്‍ അറ്റ്ലാന്‍ഡികിന്റെ വൈസ് ചെയര്‍മാനാണ്. 25 അംഗ എക്‌സിക്യുട്ടീവ് ബോര്‍ഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ തിരഞ്ഞെടുത്തത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അജയ് ബാംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here