ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്നത്തിന് സിംഗപ്പൂർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയം. 70 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയം നേടിയത്. 2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.
66കാരനായ മുൻ മന്ത്രി 70.4 ശതമാനം വോട്ടുകൾ നേടി. അദ്ദേഹത്തിന്റെ എതിരാളികൾക്ക് യഥാക്രമം 15.72, 13.88 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. വ്യക്തമായ മുൻതൂക്കത്തോടെയാണ് തർമൻ ഷൺമുഖരത്നത്തിന്റെ ജയം. ശനിയാഴ്ച പുലർച്ചെയാണ് റിട്ടേണിങ് ഓഫീസർ ടാങ് മെങ് ഡുയി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ലീ ഹസിൻ ലൂങ് തർമ്മനെ അഭിനന്ദിച്ചു. സിംഗപ്പൂർ ജനത തർമ്മനെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ തലവനായി സിംഗപ്പൂരിലും വിദേശത്തും അദ്ദേഹം നമ്മളെ പ്രതിനിധാനം ചെയ്യും. നിർണായകമായ നിയമനങ്ങളും അദ്ദേഹം നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Also Read: ബോംബ് ഉണ്ടെന്ന അജ്ഞാതന്റെ ഫോൺ; നവി മുംബൈയിൽ പാർക്ക് ചെയ്ത ഓട്ടോ റിക്ഷയിൽ ബോംബ് കണ്ടെത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here