കാലിഫോര്‍ണിയയില്‍ 16 വയസുള്ള മൂന്ന് ആണ്‍കുട്ടികളെ കൊലപ്പെടുത്തി, ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍

വീട്ടിലെ ഡോർബെൽ അമർത്തിക്കളിച്ച മൂന്നു കൗമാരക്കാരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജന്‍ കുറ്റക്കാരനെന്നു കണ്ടെത്തി. റിവർസൈഡ് കൗണ്ടി നിവാസിയായ അനുരാഗ് ചന്ദ്രയെയാണ് (45) മൂന്ന് കൊലപാതകങ്ങളിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.  2020 ജനുവരി 19ന് യുഎസിലെ കാലിഫോർണിയയിൽ ആണ് സംഭവം.

ഒരു കൂട്ടം കൗമാരക്കാരായ ആൺകുട്ടികൾ പ്രതിയുടെ വീടിന്റെ ഡോർ ബെൽ അമർത്തിക്കളിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്. പിന്നാലെ കുട്ടികൾ സഞ്ചരിക്കുന്ന വാഹനത്തിൽ കാർ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 16 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ 18 വയസ്സുള്ള ഡ്രൈവറും 13 വയസ്സുള്ള രണ്ട് കുട്ടികളും രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here