യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി സ്ഥാനാര്‍ഥിത്വ പ്രഖ്യാപനവുമായി വീണ്ടും ഒരു ഇന്ത്യന്‍ വംശജന്‍. 38 കാരനും എന്‍ജിനീയറുമായ ഹിർഷ് വർധൻ സിംഗ് ആണ് തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയാണ് മത്സരം.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഹിർഷ് വർധൻ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
‘എന്റെ ജീവിതകാലം മുഴുവന്‍ ഞാനൊരു യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍ ആയിരുന്നു. എപ്പോഴും അമേരിക്ക ആദ്യം എന്ന നയമാണ് ഞാന്‍ പിന്തുടരുന്നത്. ന്യൂജേഴ്സിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാന്‍ ഞാന്‍ കഠിനമായി പരിശ്രമിച്ചു.’എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനു മുമ്പാകെ ഹിർഷ് വർധൻ തന്റെ സ്ഥാനാര്‍ത്ഥിത്വം സമര്‍പ്പിച്ചെന്നാണ് വിവരം. നേരത്തെ നിക്കി ഹേലിയും വിവേക് രാമസ്വാമിയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു.
I’m entering the race for President.https://t.co/OEHCSYOdvK pic.twitter.com/RyxW4sKMSW
— Hirsh Vardhan Singh (@HirshSingh) July 27, 2023
ALSO READ: പാകിസ്ഥാനിലെത്തിയ അഞ്ജു ഫാത്തിമയായി, വീടും പണവും ജോലിയും വാഗ്ദാനം ചെയ്ത് ബിസിനസുകാരന്‍
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ പേരിനാണ് മുന്‍തൂക്കമെങ്കിലും നിയമനടപടികള്‍ ട്രംപിന് പേടിയുണ്ട്. ഇതിനുമുമ്പ്, 2017ലും 2021ലും ന്യൂജേഴ്സി ഗവര്‍ണറായും 2018ല്‍ ഹൗസ് സീറ്റായും 2020ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിലേക്കുള്ള സ്ഥാനാര്‍ഥിയായും ഹിർഷ് വർധൻ മത്സരിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വിജയിച്ചില്ല. ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള സമീപകാല തിരഞ്ഞെടുപ്പില്‍, ഡൊണാള്‍ഡ് ട്രംപിനെപ്പോലെ കൂടുതല്‍ യാഥാസ്ഥിതികനായ നേതാവായാണ് ഹിർഷ് വര്‍ധന്‍ സ്വയം അവതരിപ്പിച്ചത്. എന്നാല്‍, ഈ തിരഞ്ഞെടുപ്പിലും അദ്ദേഹം മൂന്നാം സ്ഥാനത്താണ് എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here