‘ഇന്ത്യയിലേക്ക് തിരികെ പോകൂ’; ഇന്ത്യൻ വംശജനോട് കനേഡിയൻ വനിതയുടെ വിദ്വേഷം, കുടിയേറ്റ വിരുദ്ധത പിടിമുറുക്കുന്നുവോ?

ഇന്ത്യൻ വംശജനായ കനേഡിയൻ പൗരനോട് ഇന്ത്യയിലേക്ക് തിരികെ പോകൂവെന്ന് പൊതുനിരത്തിൽ ആക്രോശിച്ച് കനേഡിയൻ വനിത. അശ്വിൻ അണ്ണാമലൈ എന്നയാളാണ് വിദ്വേഷ പരാമർശം നേരിട്ടത്. ഇന്ത്യൻ ജനതയ്‌ക്കെതിരെ രാജ്യത്ത് ഉയരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ വർധനയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. നിലവിൽ ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര സംഘർഷം രൂക്ഷമാണ്.

Also Read: തെരഞ്ഞെടുപ്പ് ഓട്ടത്തിന് പിന്നാലെ മാരത്തോണില്‍ 21 കി.മീ. ഓടി കശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; 54കാരന്‍ ഓടിത്തീര്‍ത്തത്‌ 2 മണിക്കൂറില്‍

സംഭവത്തിൻ്റെ വീഡിയോ അദ്ദേഹം എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. താൻ ഇന്ത്യൻ പൗരനാണെന്ന് തെറ്റിദ്ധരിച്ചാണ് കനേഡിയൻ വനിത വംശീയ പരാമർശം നടത്തിയത്. ഈ അനുഭവം ആഴത്തിൽ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരുകാലത്ത് ഇന്ത്യക്കാരെ സ്വാഗതം ചെയ്തിരുന്നവരാണ് കാനഡക്കാർ. കാനഡയിലെ കിച്ചനർ-വാട്ടർലൂ മേഖലയിലാണ് സംഭവം. ഈ മേഖലയിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ വാർത്താ ലിങ്കും അണ്ണാമലൈ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News