‘വിഷമോ കൂടിയ അളവിലുള്ള മരുന്നുകളോ നല്‍കിയാവാം കുട്ടികളെ കൊലപ്പെടുത്തിയത്’, യുഎസിലെ മലയാളി ദമ്പതികളുടെ മരണം കൊലപാതകം

കാലിഫോര്‍ണിയയിലെ മലയാളി ദമ്പതികളുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പട്ടത്താനം സ്വദേശിയായ ആനന്ദ് ഭാര്യ ആലീസിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് യുഎസ് പൊലീസ് വ്യക്തമാക്കി.

ALSO READ: ‘ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്ക്’, തെരെഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതി വിധി ഇന്ന്

ആനന്ദിന്‍റെ വീട്ടില്‍ നിന്നും വെടിയൊച്ച സമീപവാസികള്‍ കേട്ടയതായി പൊലീസ് കണ്ടെത്തി. പുറത്തുനിന്നും ഒരാള്‍ കൊലപാതകം നടത്താനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ പൊലീസ് 9എംഎം റൈഫിളാണ് കൊലപാതകത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നും പറഞ്ഞു.

ALSO READ: ‘ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്ക്’, തെരെഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതി വിധി ഇന്ന്

അതേസമയം, ദമ്പതികളുടെ നാല് വയസുള്ള ഇരട്ടക്കുട്ടികള്‍ എങ്ങനെ മരിച്ചുവെന്നത് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിഷമോ കൂടിയ അളവിലുള്ള മരുന്നുകളോ നല്‍കിയാവാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് നിലവിലുള്ള നിഗമനം.സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വിവരമറിഞ്ഞ് ദുബായിലുള്ള ആനന്ദിന്‍റെ സഹോദരന്‍ അജിത്ത് അമേരിക്കയില്‍ എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News